സമസ്ത പൊതുപരീക്ഷ; നൂറുമേനിക്കാര്‍ക്ക് അഭിനന്ദനം
മേല്‍മുറി: മേല്‍മുറി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസക്ക് നാലാം തവണയും നൂറുമേനി. 7,5 ക്ലാസുകളില്‍ മദ്‌റസയില്‍ നിന്ന് പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും മികച്ച വിജയം നേടാനായി.
ഏഴാംതരത്തില്‍ ഒരു ഡിസ്റ്റിങ്ഷനും മൂന്ന് ഫസ്റ്റ് ക്ലാസും അഞ്ചാം തരത്തില്‍ ഒരു ഫസ്റ്റ് ക്ലാസും മദ്‌റസയുടെ വിജയത്തിന്റെ തിളക്കം കൂട്ടി. നൂറ് ശതമാനം വിജയത്തില്‍ പങ്കാളികളായ വിദ്യാര്‍ഥികളെയും ഇവര്‍ക്ക് ശിക്ഷണം നല്‍കിയ ശിഹാബുദ്ധീന്‍ ഫൈസി, ഹുസൈന്‍ മൗലവി എന്നീ അധ്യാപകരെയും മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി അഭിനന്ദിച്ചു. യോഗത്തില്‍ പ്രസിഡന്റ് കെ മൊയ്തീന്‍, സെക്രട്ടറി പി ഷറഫുദ്ധീന്‍, ട്രഷറര്‍ പി മുഹമ്മദ് സംസാരിച്ചു.
പരിയാരം: പരിയാരം മിഫ്താഹുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസയില്‍ നിന്നു അഞ്ച് ഏഴ്, പത്ത് ക്ലാസുകളില്‍ സമസ്ത പൊതുപരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു. അഞ്ചാംതരത്തില്‍ പരീക്ഷയെഴുതിയ 25 പേരില്‍ കെ. നജാസ് ഏഴാം തരത്തില്‍ പരീക്ഷയെഴുതിയ 29 പേരില്‍ റഷ തബസ്സും പത്താംതരം പരീക്ഷയെഴുതിയ ആറുപേരില്‍ സ്വാലിഹ കെ. അമീന സി എന്നിവര്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പരിയാരം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. ഖത്തീബ് കെ.എം പേരാല്‍, സദര്‍ മുഅല്ലിം കെ.പി അബൂബക്കര്‍ മൗലവി, സി. നൂറുദ്ദീന്‍ ഹാജി, ഒ.കെ സക്കീര്‍, കൊടക്കാട് ബാവ, മുഹമ്മദ് മലപ്പുറം, പി.എസ് അബ്ദു, പാറ അബ്ദുറഹ്മാന്‍ ഹാജി, വടകര മുനീര്‍ മൗലവി, ടി ഹംസ മുസ്‌ലിയാര്‍, കെ. ഇബ്‌റാഹിം മുസ്‌ലിയാര്‍ സംസാരിച്ചു.
വടുവന്‍ചാല്‍: വടുവന്‍ചാല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്ന് അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ സമസ്ത പൊതുപരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. മദ്‌റസക്കും മഹല്ലിനും അഭിമാനാര്‍ഹമായ നേട്ടം ഉണ്ടാക്കിയ വിദ്യാര്‍ഥികളെയും അവര്‍ക്ക് ശിക്ഷണം നല്‍കിയ അധ്യാപകരെയും മള്ഹറുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റി അഭിനന്ദിച്ചു
യോഗത്തില്‍ പ്രസിഡന്റ് സി. അലവിക്കുട്ടി, സെക്രട്ടറി എം.സി മുഹമ്മദ്, ട്രഷറര്‍ എ.കെ ഇബ്രാഹിം, മഹല്ല് ഖത്തീബ് റാഷിദ് വാഫി ചേരമ്പാടി, സദര്‍ മുഅല്ലിം എന്‍ അഷ്‌റഫ് മൗലവി സംസാരിച്ചു.
മുട്ടില്‍: സമസ്ത പൊതുപരീക്ഷയില്‍ മുട്ടില്‍ മുനവിറുല്‍ ഇസ്‌ലാം മദ്‌റസക്ക് മികച്ച നേട്ടം. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലായി 106 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 105 കുട്ടികളും വിജയിച്ചു.
ഏഴാംതരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ പി.കെ ശഹന ഷെറിന്‍ മദ്‌റസയിലെ വിദ്യാര്‍ഥിനിയാണ്. അഞ്ചാം തരത്തില്‍ ഒരു ഡിസ്റ്റിംഗ്ഷനും ഒരു ഫസ്റ്റ് ക്ലാസും മദ്‌റസക്ക് ലഭിച്ചു. ഏഴാംതരത്തില്‍ നാല് ഡിസ്റ്റിങ്ഷനും എട്ട് ഫസ്റ്റ് ക്ലാസും പത്തില്‍ ആറ് ഫസ്റ്റ് ക്ലാസും മദ്‌റസയിലെ മിടുക്കര്‍ കരസ്ഥമാക്കി. വിജയികളെയും അതിനായി കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകരെയും അധ്യാപക രക്ഷാകര്‍തൃ സമിതി അനുമോദിച്ചു.
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശറഫുല്‍ ഇസ്‌ലാം മദ്‌റസക്ക് സമസ്ത പൊതുപരീക്ഷയില്‍ നൂറുമേനി വിജയം. 5, 7, 10, പ്ലസ്ടു ക്ലാസുകളില്‍ പരീക്ഷയെഴുതിയ കുട്ടികളില്‍ രണ്ട് ഡിസ്റ്റിങ്ഷനും 21 ഫസ്റ്റ് ക്ലാസും നേടി മികച്ച വിജയം കരസ്ഥമാക്കിയവിദ്യാര്‍ഥികളെയും ഇതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കിയ അധ്യാപകരെയും മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി, സ്റ്റാഫ് കമ്മിറ്റി, നുസ്‌റത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റി എന്നിവ അഭിനന്ദിച്ചു.
യോഗത്തില്‍ മഹല്ല് പ്രസിഡന്റ് തന്നാണി അബൂബക്കര്‍ ഹാജി, സെക്രട്ടറി നാസര്‍ തച്ചൂരാന്‍, ട്രഷറര്‍ മൂസ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."