HOME
DETAILS

സകാത്ത് ഇസ്‌ലാമിന്റെ ജനകീയമുഖം

  
backup
June 14 2017 | 21:06 PM

%e0%b4%b8%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%95

വിശുദ്ധ ഇസ്‌ലാമിന്റെ ജനകീയമുഖം പ്രകടിപ്പിക്കുന്ന പല സവിശേഷ ആചാരങ്ങളും ആരാധനയായി നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ട സകാത്ത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നമത്തേതാണ്. സകാത്ത് രണ്ടു വിധമുണ്ട്. 1, ധനത്തിന്റെ സകാത്ത്. 2, ദേഹത്തിന്റെ സകാത്ത്. സ്വര്‍ണ്ണം, വെള്ളി എന്നീ ലോഹങ്ങള്‍, അവകൊണ്ടുള്ള നാണയങ്ങള്‍, അതിനു പകരമായ മറ്റു നാണയങ്ങള്‍, കച്ചവടം, കൃഷി, മൃഗങ്ങള്‍ എന്നിവകളിലാണ് ധനത്തിന്റെ സകാത്ത്. ഫിത്വ്‌റ് സകാത്താണ് ദേഹത്തിന്റെ സകാത്ത്. സ്വര്‍ണ്ണം, വെള്ളി ചുരുങ്ങിയത് ഇരുപത് മിസ്‌കാല്‍ (85 ഗ്രാം) സ്വര്‍ണ്ണമോ, 200 ദിര്‍ഹം (595 ഗ്രാം) വെള്ളിയോ ആരെങ്കിലും ഒരു വര്‍ഷം (ഹിജ്‌റ വര്‍ഷം) കൈവശംവച്ചാല്‍ വര്‍ഷം തികയുമ്പോള്‍ അവയുടെ രണ്ടര ശതമാനം സകാത്ത് നല്‍കണം. ഇരുപത് മിസ്‌കാലിന് താഴെയുള്ള സ്വര്‍ണ്ണത്തിനും, 200 ദിര്‍ഹമിനു താഴെയുള്ള വെള്ളിക്കും സകാത്തില്ല. അനുവദനീയമായ ആഭരണങ്ങള്‍ക്കും സകാത്തില്ല. മുഖ്യാഹാരമായ നെല്ല്, ഗോതമ്പ്, ചോളം, കടല, അവരക്ക, മുത്താറി മുതലായ ധാന്യങ്ങളിലും കാരക്ക, മുന്തിരി എന്നീ പഴങ്ങളിലുമാണ് കൃഷി ഇനത്തില്‍ സകാത്ത് നിര്‍ബന്ധമുള്ളത്. ദേഹത്തിന്റെ സകാത്ത് അഥവാ ഫിത്വ്‌റ് സകാത്ത് ചെറിയപെരുന്നാള്‍ രാവിന്റെ ആരംഭത്തോടുകൂടിയാണ് നിര്‍ബന്ധമാകുന്നത്. തനിക്കും താന്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ ദിവസത്തിനും, തുടര്‍ന്നുള്ള രാത്രിക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിച്ചു ബാക്കിയുണ്ടെങ്കില്‍ ഫിത്വ്‌റ് സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. ഒരാളെ സംബന്ധിച്ച് ഒരു സ്വാഅ് (3.200 ലിറ്റര്‍, 2.300 കിലോഗ്രാം) എന്ന കണക്കില്‍ നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് കൊടുക്കേണ്ടത്. കൊടുക്കല്‍ നിര്‍ബന്ധമായ ആള്‍ തന്നെ നേരിട്ടു വിതരണം ചെയ്യുകയാണ് ഏറ്റവും പുണ്യമുള്ളത്. സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ പറഞ്ഞ എട്ടു വിഭാഗക്കാര്‍ക്കാണ് എല്ലാതരം സകാത്തും നല്‍കേണ്ടത്. 1, ഫഖീര്‍: ജീവിതാവശ്യത്തിന് മതിയായ സംഖ്യയുടെ പകുതിപോലും ലഭിക്കാത്തവര്‍. 2, മിസ്‌കീന്‍: മതിയായ സംഖ്യയുടെ പകുതിയോ അതില്‍ കൂടുതലോ ലഭിക്കുമെങ്കിലും മതിയായ സംഖ്യലഭിക്കാത്തവര്‍. 3, ആമില്‍: ഇസ്‌ലാമിക ഭരണകൂടം നിയോഗിക്കുന്ന സകാത്ത് ഉദ്യോഗസ്ഥന്‍. 4, പുതുവിശ്വാസികള്‍. 5, മോചനപത്രം എഴുതപ്പെട്ട അടിമ. 6, കടത്തില്‍പ്പെട്ടവന്‍. 7, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍. 8, അനുവദനീയമായ യാത്രക്കാരന്‍. സകാത്ത് കൊടുക്കുമ്പോഴോ, സകാത്ത് വിഹിതം നീക്കിവെക്കുമ്പോഴോ നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. ധനത്തിന്റെ സകാത്താണെങ്കില്‍ 'എന്റെ ധനത്തിന്റെ സകാത്ത് ഞാന്‍ കൊടുത്തു വീട്ടുന്നു' എന്നും, ഫിത്വ്‌റ് സകാത്ത് തന്റേതാണെങ്കില്‍ 'എന്റെ തടിയുടെ സകാത്ത് ഞാന്‍ കൊടുത്തു വീട്ടുന്നു' എന്നും, തന്റെ ആശ്രിതരുടേതാണെങ്കില്‍ 'ഇന്നവന്റെ തടിയുടെ സകാത്ത് ഞാന്‍ കൊടുത്തു വീട്ടുന്നു' എന്നുമാണ് നിയ്യത്ത് ചെയ്യേണ്ടത്.

(എസ്.വൈ.എസ് നീലഗിരി ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍ )

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago