ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി
മുംബൈ: ചരിത്രപ്രാധാന്യമുള്ള മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. തീവ്രദേശീയത ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് പേരുമാറ്റത്തിന് പിന്നിലുള്ളതെന്ന വിമര്‍ശനവുമായി വിവിധ സംഘടനകളും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
ബി.ജെ.പി എം.എല്‍.എ രാജ് പുരോഹിതാണ് മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്. ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ പേര് ഭാരത് ദ്വാര്‍ എന്നാക്കി മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ പല റെയില്‍വേ സ്റ്റേഷനുകളുടെയും പേര് മാറ്റിയിട്ടുണ്ട്. ഇതുപോലെ ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ പേരും മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."