രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരം.
കന്നുകാലി അറവ് നിയന്ത്രണത്തിനായി വിജ്ഞാപനം കൊണ്ടുവന്നതിനു പിന്നാലെയാണ് ബീഫ് കയറ്റുമതിയില്‍ അല്ലാന സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ പുരസ്കാരത്തിന് അര്‍ഹമായത്.
വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സംസ്കരണ കയറ്റുമതി വികസന അതോറിറ്റിയാണ് അല്ലാന സണ്‍സിനെ കയറ്റുമതി രംഗത്തെ മികവിനുള്ള പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2014-15, 2015-16 വര്‍ഷങ്ങളിലും അല്ലാനക്കുതന്നെയായിരുന്നു പുരസ്കാരം.
ഈ രണ്ട് വര്‍ഷങ്ങളിലും 10,000 കോടിയുടെ പോത്തിറച്ചിയാണ് തങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്ന് അല്ലാന സണ്‍സ് ഡയരക്ടര്‍ ഫൗസന്‍ അലവി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന മൂന്നിലൊന്ന് മാംസവും അല്ലാന സണ്‍സില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."