മണ്‍വിള തീപിടുത്തം: ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി
കഴക്കൂട്ടം: മണ്‍വിള വ്യവസായ എസ്റ്റേറ്റില്‍ ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കുന്ന ഫോറന്‍സിക് സംഘം കെട്ടിടത്തിനുള്ളില്‍ സാമ്പിള്‍ ശേഖരിച്ചു. തീപിടുത്തം തുടങ്ങിയതായി പറയുന്ന സ്ഥലത്ത് നിന്നാണ് സാമ്പിളുകള്‍ എടുത്തത്. ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. റാഹിലയുടെ നേതൃത്യത്തിലുള്ള ഏഴംഗ ഫോറന്‍സിക് സംഘമാണ് വെള്ളിയാഴ്ച രാവിലെ ഫാക്ടറിയില്‍ എത്തിയത്.
ഫാക്ടറിയുടെ പ്രവര്‍ത്തനത്തെയും അസംസ്‌കൃത വസ്തുക്കളെയും യന്ത്ര സാമഗ്രികളേയും ഉല്‍പ്പന്നങ്ങളേയും കുറിച്ച് അവര്‍ ചോദിച്ചറിഞ്ഞു. ഇവിടെ മൂന്നു കെട്ടിടങ്ങളില്‍ നിന്നുമാണ് ഉത്പാദനം നടന്നിട്ടുള്ളത്. വടക്ക് ഭാഗത്തെ ഒരു കെട്ടിടത്തെ തീ ബാധിച്ചില്ല. അതിനുള്ളിലെ യന്ത്രങ്ങള്‍, ഉപയോഗിക്കുന്ന സാധനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, വയറിങ് സംവിധാനം തുടങ്ങിയവ പരിശോധിച്ചു. അതിനു ശേഷമാണ് തീ പിടിത്തം തുടങ്ങിയ സ്ഥലത്തേയ്ക്ക് സാമ്പിള്‍ എടുക്കാന്‍ പോയത്. തീ പിടിത്തം രണ്ടു കെട്ടിടങ്ങളെയാണ് ബാധിച്ചത്. അഞ്ചു നില പൊക്കമുള്ള പ്രധാന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതിന്റെ കൊണ്‍ക്രീറ്റ് ഭാങ്ങള്‍ പലസ്ഥലങ്ങളും വിള്ളല്‍ വീണ് നിലംപൊത്താറായ നിലയിലാണ് തീ പിടിത്തത്തിന് ശേഷം ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ കെട്ടിടത്തിന്റെ ചുമരുകള്‍ക്കടുത്തു കൂടി നടന്നു അകം കണ്ടു. ഈ കെട്ടിടത്തിനു തൊട്ടടുത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിലാണ് ആദ്യം തീ പിടിത്തമുണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
തറയില്‍ ഉരുകി ഉഅഞ്ഞു കിടന്ന പ്ലാസ്റ്റികില്‍ നിരവ്യത്യാസങ്ങള്‍ കാണുന്ന ഭാഗങ്ങില്‍ നിന്നും തറയില്‍ നിന്നും ചുമരുകളില്‍ നിന്ന് അടര്‍ന്നു വീണ സിമന്റ് ചാന്തില്‍ നിരവ്യത്യാസം കണ്ട കഷണങ്ങളും സാമ്പിള്‍ ആയി എടുത്തു. ഹാളിന്റെ മറ്റു ചില ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ എടുത്തു.
ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. ആദിത്യയും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. അനില്‍കുമാര്‍ അഗ്നിശമനസേന വിഭാഗത്തിന്റെ അന്വേഷണ ചുമതലയിലുള്ള ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍. പ്രസാദ്, റീജിയനല്‍ ഫയര്‍ ഓഫിസര്‍ നൗഷാദ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ബീന, മുനീര്‍, എന്നിവര്‍ പരിശോധനയ്ക്ക് എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."