ഹോക്കി വേള്‍ഡ് ലീഗ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് ലണ്ടനില്‍ തുടക്കം. ഇന്ത്യയടക്കം പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ന് മുതല്‍ ഈ മാസം 25 വരെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. പൂള് ബിയിലാണ് ഇന്ത്യ. ലോക നാലാം നമ്പര്‍ ടീം ഹോളണ്ട്, കാനഡ, ചിരവൈരികളായ പാകിസ്താന്, സ്കോട്ലന്ഡ് ടീമുകളാണ് ഇന്ത്യക്ക് പുറമേ പൂള് ബിയിലുള്ളത്. പൂള് എയില്‍ ഒളിംപിക്ക് ചാംപ്യന്മാരായ അര്‍ജന്റീന, ആതിഥേയരായ ഇംഗ്ലണ്ട്, കൊറിയ, ചൈന, മലേഷ്യ ടീമുകളാണുള്ളത്. ഇന്ന് ആദ്യ മത്സരത്തില്‍ ഇന്ത്യ സ്കോട്ലന്ഡുമായി ഏറ്റുമുട്ടും. ഡിസംബറില്‍ ഭുവനേശ്വറിലാണ് ഫൈനല്‍.
മന്‍പ്രീത് സിങാണ് ഇന്ത്യയെ നയിക്കുന്നത്. സര്‍ദാര്‍ സിങ്, ചിംഗ്ലെന്‍സന സിങ്, രമണ്‍ദീപ് സിങ്, എസ്.വി സുനില്‍, തല്‍വീന്ദര്‍ സിങ്, അക്ഷദീപ് സിങ്, കൊതജിത് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ടീമിലുണ്ട്. അതേസമയം പരുക്കിനെ തുടര്‍ന്ന് മലയാളി ഗോള്‍ കീപ്പര്‍ പി.ആര് ശ്രീജേഷ് നേരത്തെ തന്നെ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഡ്രാഗ് ഫ്ളിക്കറും പ്രതിരോധ താരവുമായ രുപിന്ദര്‍ പാല് സിങ്, മധ്യനിര താരം എസ്.കെ ഉത്തപ്പ എന്നിവരും പരുക്കേറ്റ് അവസാന നിമിഷം പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയാണ്. രുപിന്ദറിന് പകരം ജസ്ജിത് സിങ് കുളറും ഉത്തപ്പയ്ക്ക് പകരം സുമിതും ടീമിലിടം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."