HOME
DETAILS

ബഹ്‌റൈനി മനുഷ്യാവകാശ അഭിഭാഷകന്‍ അറസ്റ്റില്‍

  
backup
June 15 2017 | 00:06 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%85%e0%b4%ad%e0%b4%bf


മനാമ: ഖത്തറിനെതിരായ ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബഹ്്‌റൈനി അഭിഭാഷകന്‍ അറസ്റ്റില്‍. പ്രമുഖ മനുഷ്യാവകാശ അഭിഭാഷകന്‍ ഇസ്സ ഫരാജ് അര്‍ഹമ അല്‍ബുര്‍ഷൈദിനെയാണ് ബഹ്‌റൈന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ബഹ്‌റൈന്‍ മന്ത്രിസഭ, വിദേശകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയ്‌ക്കെതിരേയണ് ഇദ്ദേഹം സുപ്രിം അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചത്.  ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നത് 5 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ബഹ്‌റൈന്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയ ഐക്യത്തിനും സാമൂഹിക സ്വഭാവത്തിനും കോട്ടംവരുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ബുര്‍ഷൈദിനെ അറസ്റ്റ് ചെയ്തത്.
ബഹ്‌റൈന്‍ ആന്റികറപ്ഷന്‍ ആന്റ് ഫിനാന്‍ഷ്യല്‍ ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago