സ്റ്റേജിന് രാജീവ് ഗാന്ധിയുടെ പേരിടണമെന്ന്; ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലില്‍ ബഹളം
ഗുരുവായൂര്‍: നഗരസഭയുടെ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമര സ്മാരകത്തിന് പേരിടുന്നതിനെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ ബഹളം.
സത്യഗ്രഹ സമര സ്മാരകമായി നഗരസഭ ഓഫിസിന് മുന്നിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍മിച്ച വലിയ ഓപ്പണ്‍ സ്റ്റേജിന് പേരിടുന്നതിനെ ചൊല്ലിയാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനും പ്രതിപക്ഷത്തിന്റെ നടുത്തളത്തില്‍ കുത്തിയിരുന്നുള്ള പ്രതിഷേധത്തിനും ഇടയായത്.
നാരായണീയം നാനൂറാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തിന് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി പ്രസംഗിച്ച സ്റ്റേജ് പൊളിച്ചാണ് പുതിയ വലിയ സ്റ്റേജ് നഗരസഭ നിര്‍മിച്ചത്.
പുതിയ സ്റ്റേജിന് ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമര സ്മാരകമെന്നും, അതിന് തെക്ക് ഭാഗത്ത് പുതുതായി തന്നെ നിര്‍മിച്ച പ്രവേശന കവാടത്തിന്ന് കെ. കേളപ്പന്‍ സ്മാരക കവാടമെന്ന് പേരിടാനാണ് ഭരണപക്ഷം തീരുമാനിച്ചത്. എന്നാല്‍ സ്റ്റേജിന് രാജീവ് ഗാന്ധിയുടെ പേരിടണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്ജിറ് രാജീവ് ഗാന്ധിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിരുന്നു.
അടിയന്തര കൗണ്‍സിലായി ഈ വിഷയം മാത്രം ചര്‍ച്ച ചെയ്യാനാണ് കൗണ്‍സില്‍ ചേര്‍ന്നത്. കൗണ്‍സില്‍ തുടങ്ങുമ്പോള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്റ്റേജിന് സത്യഗ്രഹ സ്മാരകമെന്നും കവാടത്തിന് കെ. കേളപ്പന്‍ സ്മാരക കവാടമെന്നും പേരിടണമെന്ന ആഗ്രഹം പ്രകടിപ്പിക്കുമ്പോഴേക്കും പ്രതിപക്ഷത്തു നിന്നും ആന്റോ തോമസ്, എ.ടി ഹംസ തുടങ്ങിയവര്‍ സ്റ്റേജിന് രാജീവ് ഗാന്ധിയുടെ പേരിടണമെന്ന് ആവശ്യവുമായി ബഹളം വെക്കുകയും, നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
എന്നാല്‍ ഭരണഭക്ഷത്തിന്റെ നടപടിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിപക്ഷത്തെ പ്രതിപക്ഷ നേതാവ് ബാബു ആളൂര്‍ ഉള്‍പ്പെടെ ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ലീഗ് അംഗം റഷീദ് കുന്നിക്കലും നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാഞ്ഞത് പ്രതിപക്ഷത്തെ ഭിന്നിപ്പ് പ്രകടമാക്കി.
ഭരണപ്രതിപക്ഷ ബഹളത്തിനിടെ സ്റ്റേജിന് ക്ഷേത്ര പ്രവേശന സത്യഗ്രഹ സമര സ്മാരകമെന്നും കവാടത്തിന് കെ. കേളപ്പന്‍ സ്മാരക കവാടമെന്നും തീരുമാനിച്ചതായി അറിയിച്ച്‌ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരി കൗണ്‍സില്‍ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചപ്പോള്‍ ഭരണപ്രതിപക്ഷ ബഹളവും സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."