നെല്‍കൃഷിയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന്
തൃശൂര്‍: കോള്‍കൃഷി ചെലവുകുറച്ച് ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. വെള്ളായണി കാര്‍ഷിക കോളജിലെ വിദ്യാര്‍ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായ കര്‍ഷകസമ്പര്‍ക്ക പരിപാടിയുടെ സമാപനം അന്തിക്കാട് പാന്തോട് കടവാരം കോള്‍പടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നെല്‍ ഉല്‍പാദന ക്ഷമതയുടെ കുതിച്ചുചാട്ടത്തിന് കാര്‍ഷിക സര്‍വകലാശാല ശക്തമായി ഇടപെടണം. ഇപ്പോഴുള്ളതില്‍ നിന്ന് പത്തു ടണ്ണിലേക്ക് ഉല്‍പാദനം ഉയര്‍ത്തണം. ഇതിനായി മണ്ണുപരിശോധന മുതാലയവ നടത്തി അടുത്ത തവണ തന്നെ ആരംഭം കുറിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാംകോ കൃഷിയെ മെച്ചപ്പെടുത്താന്‍ വിത്തുവിതയന്ത്രം ഇറക്കിയിട്ടുണ്ട്. ഇതുപയോഗിക്കുകയാണെങ്കില്‍ അധികം വിത്ത് ഉപയോഗിക്കേണ്ടി വരില്ല. ഒരു ഹെക്ടറിന് 15 കിലോ വിത്തുമതി. 100 കിലോയില്‍ നിന്ന് 85 കിലോ ലാഭം കിട്ടും.
കാര്‍ഷിക സര്‍വകലാശാലയുടെ ജൈവ വിത്തുപയോഗിക്കാന്‍ 25000 രൂപ ഉപയോഗിച്ചാല്‍ ഒരു ഹെക്ടറില്‍ നിന്ന് 50000 രൂപ ലാഭിക്കാന്‍ കഴിയും. അടുത്ത സീസണില്‍ ഈ രീതിയില്‍ ആറു ടണ്‍ നെല്ല് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോള്‍മേഖലയില്‍ മൂന്ന്‌ലക്ഷത്തോളം ഹെക്ടര്‍ കൃഷി ഭൂമിയുണ്ട്. അതിലധികം വിസ്തൃതിയുണ്ടാക്കാനാവില്ല. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ഇതിനൊരു മാര്‍ഗം. ശാസ്ത്രീയമായി കൃഷി ഒരുക്കിയാല്‍ ഇതില്‍ തന്നെ അന്‍പതു ശതമാനം വര്‍ദ്ധിപ്പിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഗീതാ ഗോപി എം.എല്‍.എ അധ്യക്ഷയായി. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു ആമുഖപ്രഭാഷണം നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏ.വി ശ്രീവത്സന്‍, ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍, ജില്ലാ കൃഷി ഓഫിസര്‍ എ.കല, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം കിഷോര്‍കുമാര്‍, കോള്‍പടവ് പ്രസിഡന്റ് പി.എ സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.
വെള്ളയാണി കാര്‍ഷിക കോളജ് ഡീന്‍ ഡോ.എ അനില്‍കുമാര്‍ സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി രേവതി ബി. എസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."