കഞ്ചാവ് വില്പന: ഫാഷന്‍ ഡിസൈനറായ യുവാവ് പിടിയില്‍
കയ്പമംഗലം: പത്തുകൊല്ലമായി കഞ്ചാവ് ഉപയോഗവും വില്പനയുമായി നടന്നിരുന്ന ഫാഷന്‍ ഡിസൈനറായ എം.എസ്.സി ബിരുദധാരിയായ യുവാവ് പൊലിസ് പിടിയില്‍. എത്തെുരുത്തി ചൂലൂര്‍ വലിയകത്ത് അഷ്താബ് ഷാരിക്കിനെ (30) യാണ് കയ്പമംഗലം എസ്.ഐ കെ.ജെ ജിനേഷ് അറസ്റ്റു ചെയ്തത്.
ചൂലൂര്‍ ഗവ.ഐ.ടി.ഐയുടെ സമീപത്തു നിന്നും ഇന്നലെ രാത്രിയാണ് ഇയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. പൊലിസിനെ കണ്ട് കഞ്ചാവ് പൊതികള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പൊലിസ് പിടികൂടി. അര കിലോയോളം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചൂലൂരിലും പരിസര പ്രദേശത്തേയും നിരവധി വിദ്യാര്‍ഥികള്‍ ഇയാളുടെ ഉപഭോക്താക്കളാണെന്നും ഇവരെ നിരീക്ഷിച്ചു വരികയാണെന്നും എസ്.ഐ പറഞ്ഞു.
രഹസ്യവിവരത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി എസ്.ഐയും സംഘവും മഫ്തിയില്‍ ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയിരുന്നതായി പ്രതി പൊലിസിനോട് പറഞ്ഞു. കഞ്ചാവ് കൂടാതെ ഹാഷിഷ് തുടങ്ങിയ വീര്യം കൂടിയ ലഹരി വസ്തുക്കളും ഇയാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു.
സീനിയര്‍ സി.പി.ഒമാരായ സജിപാല്‍, സി.കെ.ഷാജു., പി.എ.അഭിലാഷ്, നജീബ് ബാവ, സിപിഒ കെ.ജി.ലാല്‍ജി എന്നിവരാണ് പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."