HOME
DETAILS

ഖത്തറിനെതിരായ ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട അഭിഭാഷകന്‍ അറസ്റ്റില്‍

  
backup
June 15 2017 | 03:06 AM

12523654663-2

 

ദോഹ: ഖത്തറിനെതിരായ ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബഹ്്‌റൈനി അഭിഭാഷകന്‍ അറസ്റ്റില്‍. പ്രമുഖ മനുഷ്യാവകാശ അഭിഭാഷകന്‍ ഇസ്സ ഫരാജ് അര്‍ഹമ അല്‍ബുര്‍ഷൈദിനെയാണ് ബഹ്‌റൈന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈന്‍ മന്ത്രിസഭ, വിദേശകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയ്‌ക്കെതിരായിട്ടാണ് ബുര്‍ഷൈദ് ബഹ്‌റയ്‌നിലെ സുപ്രിം അഡ്മിനിസ്‌ട്രേറ്റീവ്് കോടതിയെ സമീപിച്ചത്.

ഖത്തറിനോടു അനുഭാവം പ്രകടപ്പിക്കുകയോ അനുകൂലമായി പ്രതികരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി ബഹ്‌റയ്ന്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയ ഐക്യത്തിനും സാമൂഹിക സ്വഭാവത്തിനും കോട്ടംവരുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ബുര്‍ഷൈദിനെ അറസ്റ്റ് ചെയ്തത്.

ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിക്കാനുള്ള ജൂണ്‍ അഞ്ചിലെ ബഹ്‌റയ്ന്‍ മന്ത്രിസഭായോഗത്തിന്റെ ഉത്തരവ് ബഹ്‌റയ്‌നിലെ ജനങ്ങള്‍ ഒന്നടങ്കം അദ്ഭുതത്തോടെയാണ് ശ്രവിച്ചതെന്ന് ബുര്‍ഷൈദ് പ്രതികരിച്ചിരുന്നു. ഈ തീരുമാനത്തെയാണ് അഭിഭാഷകന്‍ കോടതിയില്‍ ചോദ്യംചെയ്തതെന്ന് പ്രാദേശിക അറബിപത്രം അല്‍അറബ് റിപ്പോര്‍ട്ട് ചെയ്തു.


ഇത്തരം തീരുമാനങ്ങളും നടപടിക്രമങ്ങളും ബഹ്‌റയ്‌നി ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ബുര്‍ഷൈദ് വാദിക്കുന്നു. ജി സി സി, അറബ് ലീഗ് രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഐക്യം പരിപാലിക്കുന്നതിന് പ്രവര്‍ത്തിക്കണമെന്നാണ് ഭരണഘടനയില്‍ വ്യക്തമാക്കുന്നത്. ഭരണഘടനയിലെ ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഖത്തറിനെ ഉപരോധിക്കുന്നത് വിലക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ രാജ്യാന്തര സംഘടനകളില്‍ അംഗത്വമുള്ള രാജ്യമാണ് ഖത്തര്‍. യു എന്‍ രക്ഷാസമിതി തീരുമാനങ്ങള്‍ക്കു വിധേയമായിട്ടായിരിക്കണം ഖത്തറിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത്. എന്നാല്‍ രക്ഷാസമിതി അത്തരമൊരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല. രാജ്യാന്തര നിയമങ്ങളുടെ വ്യവസ്ഥകളെയും ലംഘിക്കുന്നതാണ് ഉപരോധം.

കുടുംബങ്ങളെ വേര്‍പെടുത്തുന്നതും അവരുടെ സംയുക്ത താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതാണ് ഈ തീരുമാനമെന്നും ബുര്‍ഷൈദ് ചൂണ്ടിക്കാട്ടി. ബഹ്‌റയ്‌നി പൗരന്‍മാരുടെ ഗതാഗത സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതാണ് ഉപരോധം. ഭരണഘടനാവിരുദ്ധമായ ഈ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  43 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago