മോദിക്കെതിരായ 'തേള്' പ്രയോഗം: ശശി തരൂരിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മോദി ഇപ്പോള്‍ ആര്.എസ്.എസിന് 'ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ്' എന്ന പ്രയോഗത്തിനെതിരെയാണ് കേസ്.
ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് കേസ് ഫയല്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
''ഞാന്‍ ഒരു ശിവഭക്തനാണ്. അതുപോലെ, ശശി തരൂര്‍ കോടിക്കണക്കിന് ശിവഭക്തരെ അപമാനിച്ചു. ഇന്ത്യയിലും പുറത്തുമുള്ള കോടിക്കണക്കിന് ശിവഭക്തരുടെ വികാരം വ്രണപ്പെട്ടു''- പരാതിയില്‍ പറയുന്നു.
ഡല്‍ഹി കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. കേസ് ശനിയാഴ്ച പരിഗണിക്കും.
ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെയായിരുന്നു തരൂരിന്റെ പരാമര്‍ശം. കൈകൊണ്ട് തട്ടിക്കളയാനുമാവില്ല, ചെരുപ്പു കൊണ്ട് അടിക്കാനുമാവില്ല. ആ സ്ഥിതിയിലാണ് മോദി ആര്.എസ്.എസ് ഇപ്പോഴെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."