ബിറ്റ്‌കോയിന്‍ ഇടപാടില്‍ വഞ്ചിക്കപ്പെട്ടു; മിയാമി വിമാനത്താവളം ചാമ്പലാക്കുമെന്ന് 18 കാരന്റെ ഭീഷണി
ലഖ്‌നൗ: യു.എസിലെ പ്രശസ്ത മിയാമി വിമാനത്താവളത്തില്‍ വിളിച്ച് കത്തിച്ചു ചാമ്പലാക്കുമെന്നു ഭീഷണിപ്പെടുത്തിയ 18 കാരനെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് എ.ടി.എസ് അറിയിച്ചു.
''പ്രതി 1000 യു.എസ് ഡോളര്‍ വിലമതിക്കുന്ന ബിറ്റ്‌കോയിന്‍ വാങ്ങി. എന്നാല്‍ ഇടപാടില്‍ ഒരാള്‍ വഞ്ചിച്ചു. ഇതേത്തുടര്‍ന്ന് അവന്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയിലും യു.എസ് പൊലിസിലും പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്നായിരുന്നു കത്തിക്കല്‍ ഭീഷണി''- എ.ടി.എസ് ഉദ്യോഗസ്ഥന്‍ ആസിം അരുണ്‍ പറഞ്ഞു.
ഒരു പ്രാവശ്യമല്ല, നിരവധി തവണയാണ് ഇവന്‍ മിയാമി എയര്‍പോര്‍ട്ടില്‍ വിളിച്ചത്. 'ഞാന്‍ എ.കെ 47 തോക്കുമായി വരും. ചാവേര്‍ ബെല്‍റ്റുമുണ്ടാകും. പിന്നെ അവിടെയുള്ള എല്ലാവരെയും കൊല്ലും'- ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി. പ്രതിയുടെ വിവരങ്ങള്‍ എ.ടി.എസ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."