മോദി ജാക്കറ്റോ അതോ നെഹ്‌റു ജാക്കറ്റോ? തര്‍ക്കം മുറുകുന്നതിനിടെ കമ്പനിയുടെ വിശദീകരണം
ന്യൂഡല്‍ഹി: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി, താന്‍ ധരിക്കുന്നതുപോലുള്ള ജാക്കറ്റ് അയച്ചു കൊടുത്തതു മുതല്‍ തുടങ്ങിയ വിവാദത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജാക്കറ്റ് നിര്‍മിച്ച കമ്പനി. മോദി സമ്മാനിച്ച ജാക്കറ്റിന് 'മോദി ജാക്കറ്റ്' എന്ന പേര് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
മൂണ്‍ പങ്കുവച്ച ചിത്രങ്ങളിലൊന്നില്‍ 'മോദി ജാക്കറ്റ്' എന്ന് എഴുതിയിട്ടുണ്ട്. ഇത് 'മോദി ജാക്കറ്റ്' അല്ല ഇക്കാലമത്രയും 'നെഹ്‌റു ജാക്കറ്റ്' എന്നാണ് ഇത് അറിയപ്പെട്ടിരുന്നതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ ട്വിറ്ററിലെത്തി.
ഇക്കാര്യത്തില്‍ വിശദീകരണവുമായാണ് ജാക്കറ്റ് നിര്‍മിച്ച ജെയ്ഡ്ബ്ലൂ ലൈഫ്‌സ്റ്റൈല്‍ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. 'ഇത്തരത്തിലുള്ള ജാക്കറ്റ് നെഹ്‌റുവും പട്ടേലും വരെ ഉപയോഗിച്ചിരുന്നു. പൊതുവേ നെഹ്‌റു ജാക്കറ്റ് എന്നറിയപ്പെട്ടിരുന്ന ജാക്കറ്റിനെക്കാള്‍ കുറച്ചുനീളം കുറഞ്ഞതും സൗകര്യപ്രദവുമായ ജാക്കറ്റാണ് മോദി ജാക്കറ്റ്. - കമ്പനി മാനേജിങ് ഡയറക്ടര്‍ ബിപിന്‍ ചൗഹാന്‍ പറഞ്ഞു.
നെഹ്‌റു ജാക്കറ്റുകള്‍ ഓഫ് വൈറ്റ്, ബ്ലാക്ക് ഷേഡുകളായിരുന്നു വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജാക്കറ്റിനെ ' കളര്‍ഫുള്‍' ആക്കിയത്. 2014 ന് ശേഷമാണ് ഈ ജാക്കറ്റിന് കൂടുതല്‍ പ്രചാരം ലഭിച്ചത്. മോദി അതിനെ ഒരു ബ്രാന്റാക്കി. - ചൗഹാന്‍ പറഞ്ഞു. അതേസമയം, 1989 മുതല്‍ മോദിയുടെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് താനാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 31 ന് മോദി സമ്മാനിച്ച ജാക്കറ്റിനെക്കുറിച്ച് മൂണ്‍ ട്വിറ്റ് ചെയ്തതിന് പിന്നാലെയാണ് ജാക്കറ്റിന്റെ പേരു സംബന്ധിച്ച വിവാദം തലപൊക്കിയത്.
'ഇത് പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള 'മോദി ജാക്കറ്റ്' ആണ്. സൗത്ത് കൊറിയയിലും ഈ വസ്ത്രം സൗകര്യപ്രദമാണ്. ഇന്ത്യയില്‍ വന്നപ്പോള്‍ മോദിയുടെ ജാക്കറ്റിനെ താന്‍ പുകഴ്ത്തിയിരുന്നു. അതിനാലായിരിക്കും എന്റെ അതേ സൈസിലുള്ള ജാക്കറ്റുകള്‍ അദ്ദേഹം അയച്ചു തന്നത്. ഞാന്‍ അദ്ദേഹത്തിന് എന്റെ നന്ദി അറിയിക്കുന്നു'. മൂണ്‍ ജെ ഇന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
During my visit to India, I had told the Prime Minister @narendramodi that he looked great in those vests, and he duly sent them over, all meticulously tailored to my size. I would like to thank him for this kind gesture. pic.twitter.com/wRgekJSW16
— 문재인 (@moonriver365) October 31, 2018
ജമ്മു കശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
'ജാക്കറ്റുകള്‍ അയച്ചു കൊടുത്തത് വളരെ നല്ല കാര്യം തന്നെ. എന്നാല്‍ ജാക്കറ്റിന്റെ പേര് മാറ്റാതെ തന്നെ മോദിക്ക് അത് ചെയ്യാമായിരുന്നില്ലേ? എന്റെ അറിവില്‍ ഇതിന്റെ പേര് 'നെഹ്രു ജാക്കറ്റ്' എന്നാണ്. 2014ന് മുമ്പ് രാജ്യം ഇല്ലായിരുന്നു എന്ന മട്ടിലാണ് പ്രധാനമന്ത്രിയുടെ പെരുമാറ്റം.'- ഒമര്‍ ട്വീറ്റ് ചെയ്തു.
It’s really nice of our PM to send these but could he not have sent them without changing the name? All my life I’ve known these jackets as Nehru jackets & now I find these ones have been labelled “Modi Jacket”. Clearly nothing existed in India before 2014. https://t.co/MOa0wY37tr
— Omar Abdullah (@OmarAbdullah) October 31, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."