സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ വഴിയെ പോയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കും: മുല്ലപ്പള്ളി
കോഴിക്കോട്: സിപിഎം നേതാക്കളുടെ ബന്ധുവാണെങ്കില്‍ വഴിയെ പോയാല്‍ പരീക്ഷയോ അഭിമുഖമോ ഇല്ലാതെ സര്‍ക്കാരിന്റെ ഉന്നതതസ്തികകളില്‍ നിയമനം ലഭിക്കുമെന്നും അനധികൃത നിയമനങ്ങളുടെ ഘോഷയാത്ര തന്നെ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായെന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബന്ധു നിയമനം നടത്തിയ മന്ത്രി ജലീല്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ, മന്ത്രി ഇ.പി. ജയരാജന്‍ ബന്ധുനിയമനക്കേസില്‍ ഉള്‍പ്പെട്ട് രാജിവച്ചതാണ്. അന്ന് സിപിഎം കേന്ദ്രകമ്മറ്റി ജയരാജനം ശ്രീമതി ടീച്ചര്‍ക്കും ശക്തമായ താക്കീത് നല്കിയിരുന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജയരാജനെ വെള്ളപൂശി തിരിച്ചെടുത്തത് കേരളം പ്രളയത്തില്‍ മുങ്ങിയ അവസരം നോക്കിയതാണ്. ഇതോടൊപ്പം വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇകെ നായനാരുടെ ചെറുമകന്‍, ആനത്തലവട്ടം ആനന്ദിന്റെ മകന്‍, ഇ.പി. ജയരാജന്റെ ബന്ധു തുടങ്ങിയവരെ നിയമിച്ചത് അനധികൃതമായാണെന്നും ഇവരെ പുറത്താക്കണമെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. വ്യാജരേഖ നല്കി ജോലിക്കു കയറിയ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനെതിരേ കേസെടുക്കണമെന്ന ശിപാര്‍ശയും സര്‍ക്കാര്‍ തള്ളിയെന്നു മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."