HOME
DETAILS
MAL
പാകിസ്താനില്‍ ബസപകടം 10 സൈനികരുള്‍പ്പെടെ 27 മരണം
backup
September 22 2019 | 19:09 PM
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബാബസറിലുണ്ടായ ബസപകടത്തില്‍ പത്ത് സൈനികരുള്‍പ്പെടെ 27 പേര്‍ മരിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും. നിരവധിപേര്‍ക്ക് പരുക്കേറ്റു.
നിയന്ത്രണം വിട്ട ബസ് ഗില്‍ഗിറ്റ്- ബാല്‍റ്റിസ്താന്‍ പാതയിലെ കുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ ഗില്‍ഗിറ്റിലേക്ക് കൊണ്ടുപോയതായി പൊലിസ് വക്താവ് മുഹമ്മദ് വകീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."