HOME
DETAILS
MAL
സേവന പരിപാടികള്‍ക്കു തുടക്കമായി
backup
August 03 2016 | 23:08 PM
ആറ്റിങ്ങല്‍: കലാഭവന്‍ മണി സേവന സമിതിയുടെ സൗജന്യസേവന പരിപാടികളുടെ ഉദ്ഘാടനം ബി.സത്യന് എം.എല്‍.എ നിര്‍വഹിച്ചു. വനിതള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനം, സൗജന്യ ടൂഷന്, കലാപഠനം എന്നിവയാണ് ആരംഭിച്ചത്. ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം.പ്രദീപ് പഠന പദ്ധതി ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ പ്രിന്‍സ് രാജ് ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.നഗര സഭാ അംഗം ശോഭന അധ്യക്ഷയായി. കവി. രാധാകൃഷ്ണന് കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തി. സേവന സമിതി സ്ഥാപക പ്രസിഡന്റ് അജില്‍ മണിമുത്ത്, ബാലകൃഷ്ണന്, ഗോപിനാഥന് നായര്‍, സുദര്ശനന് നായര്‍, ജയചന്ദ്രന്, ശ്യാമള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."