സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ
കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിലെ 11 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. അനഘ (16), ആദിത്യ (16), മീനു (16), അഭിന (16), സാന്ദ്ര (16), ഗംഗ (16), ജസ്റ്റീന (16), ചൈത്ര (16), ബെസ്റ്റീന (16), അശ്വിനി (16), ആരതി (16) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ജി.വി.എച്ച്.എസ് സ്‌കൂളില്‍ സ്‌പെഷല്‍ പ്രാക്ടിക്കല്‍ ഉണ്ടായിരുന്നു. ഇതിനു ശേഷം പുറത്തുനിന്നുള്ള ചിക്കന്‍ ബിരിയാണിയും വിതരണം ചെയ്തു. ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച രാത്രി മുതല്‍ തന്നെ ഇവര്‍ക്ക് അസ്വസ്ഥതയനുഭവപ്പെട്ടിരുന്നു. പലര്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ടായി. രാവിലെ ആയതോടെ കുട്ടികള്‍ അവശനിലയിലായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്‌കൂളിലെ പ്രത്യേക പ്രാക്ടിക്കല്‍ ഗ്രൗണ്ടിലെ കനത്തവെയിലില്‍ പ്രാക്ടിക്കല്‍ എക്‌സാം നടന്നിരുന്നുവെന്നും അതിന്റെ ക്ഷീണത്തോടൊപ്പം ബിരിയാണിയും കഴിച്ചപ്പോഴാണ് കുട്ടികള്‍ അസ്വസ്ഥരായതെന്ന് കരുതുന്നതായി ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.
ചികിത്സയില്‍ കഴിയുന്നവരെ മന്ത്രിമാരായ കെ.കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."