HOME
DETAILS

ഇന്‍സ്ട്രുമെന്റേഷന്‍ യൂനിറ്റ് അടച്ചു പൂട്ടാനുള്ള തീരുമാനം ആനുകൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന്

  
backup
June 15 2017 | 19:06 PM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82

കഞ്ചിക്കോട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ കോട്ട യൂനിറ്റ് അടച്ചു പൂട്ടുന്നതിനും ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പാലക്കാട് യൂനിറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുവാനും. 2016 നവംബര്‍ 30ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.
അന്നത്തെ സര്‍ക്കാര്‍ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലായിരുന്നുവെങ്കില്‍ കോട്ട യൂനിറ്റിനോടൊപ്പം പാലക്കാട് യൂനിറ്റും പൂട്ടിയിട്ടുണ്ടാകുമായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടക്കുന്ന നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ഥാപനം ഏറ്റെടുക്കല്‍ സമിതിയുമായി കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും ഡയറക്ടറും കമ്പനി മാനേജ്‌മെന്റും കഴിഞ്ഞ മെയ് 30ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം നടത്തുകയും വ്യവസായ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും, സ്ഥാപനം ഏറ്റെടുക്കുന്ന പ്രവര്‍ത്തികളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിക്കുകയും ഉണ്ടായി.
സ്ഥാപനത്തിന്റെ ആസ്തി വില നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ സ്ഥാപനത്തിന്റെ ആസ്തി കണക്കാക്കുന്നതിന് വര്‍മ ആന്‍ഡ് വര്‍മ കമ്പനിയെ ചുമതലപ്പെടുത്തുകയും കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രൊവിഷണല്‍ ബാലന്‍ ഷീറ്റ് കൂടി കിട്ടുന്ന മുറക്ക് വീണ്ടും ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്താമെന്ന് തീരുമാനിക്കുകയുമാണ് ഉണ്ടായത്. ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും കമ്പനി മാനേജ്‌മെന്റും സ്ഥാപനത്തിലെ യൂനിയനുകളും തമ്മില്‍ ഒരു ധാരണയില്‍ എത്തണമെന്നും തീരുമാനിച്ചു.
തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടും കമ്പനി മൊത്തത്തിലുള്ള നഷ്ടത്തിന്റെ പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. 1993ല്‍ നഷ്ടത്തില്‍ മാത്രം പ്രവര്‍ത്തിച്ചു വരുന്ന കോട്ട യൂനിറ്റ് അടച്ചു പൂട്ടുമ്പോള്‍ ജീവനക്കാരുടെ ശമ്പള കുടിശികയും 2007ലെ ശമ്പള പരിഷ്‌കരണത്തോടുകൂടിയുള്ള വി.ആര്‍.എസ്.വി.എസ്.എസ് സ്‌കീമിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 438 കോടി രൂപ വകയിരുത്തിയിരിക്കുന്നു. സ്ഥാപനത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് 97ലെ ശമ്പള പരിഷ്‌കരണമാണ്. അതു തന്നെ നടപ്പിലായത്. 2009ലാണ് അതിന്റെ കുടിശിക ലഭിച്ചിട്ടുമില്ല. 2007ലെ ശമ്പള പരിഷ്‌കരണം 2017 ആയിട്ടുപോലും ചര്‍ച്ച തുടങ്ങിയിട്ടുമില്ല.
2013ന് ശേഷം നൂറോളം ജീവക്കാര്‍ സ്ഥാപനത്തില്‍നിന്ന് വിരമിച്ചിട്ടുണ്ട്. അവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. സ്ഥാപനത്തില്‍ സര്‍വീസില്‍ ഇരിക്കെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നൂറ്റമ്പതോളം ജീവനക്കാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് മേല്‍പറഞ്ഞ കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്തണമെന്നും, ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് യൂനിയന്‍ ആവശ്യപ്പെടുന്നു.
ഒരു ഘട്ടത്തില്‍ 110 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനത്തില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതമൂലം പാലക്കാട് യൂനിറ്റില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി വിറ്റുവരവില്‍ വന്‍ കുറവ് രേഖപ്പെടുത്തി എന്നുമാത്രമല്ല ഈ നില തുടര്‍ന്നാല്‍ സ്ഥാപനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നുമാണ് വിലയിരുത്തല്‍. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കി സ്ഥാപനം എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് യൂനിയന്റെ ആവശ്യം ശക്തമാവുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  7 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  7 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  24 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  32 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  40 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago