ജില്ലയില്‍ യു.ഡി.എഫ് ജനകീയ സദസ് നടത്തി
പാലക്കാട്: കേരളത്തെ വീണ്ടും മദ്യാലയമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ പുതിയ ജനവിരുദ്ധ മദ്യനയത്തില്‍ പ്രതിഷേധിച്ചും, കന്നുകാലി കശാപ്പ് നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരായും യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ജനകീയ സദസുകള്‍ സംഘടിപ്പിച്ചു.
പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി കോട്ടമൈതാനത്തെ അഞ്ച് വിളക്കിന് സമീപം സംഘടിപ്പിച്ച ജനകീയ സദസ് എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. പി. ബാലഗോപാലന്‍ അധ്യക്ഷനായി.
ഷൊര്‍ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച സദസ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. ടി. ഹരിശങ്കര്‍ അധ്യക്ഷനായി.
നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി പുതുനഗരത്ത് സംഘടിപ്പിച്ച പരിപാടി മുന്‍ എം പി വി എസ് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ യു ശാന്തകുമാരന്‍ അധ്യക്ഷത വഹിച്ചു.
മലമ്പുഴ നിയോജക മണ്ഡലം മലമ്പുഴയില്‍ സംഘടിപ്പിച്ച സദസ് സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ. കോയക്കുട്ടി അധ്യക്ഷനായി.
ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി അമ്പലപ്പാറ മുരുക്കംപ്പൊറ്റയില്‍ സംഘടിപ്പിച്ച സദസ് സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. ഗിരീശന്‍ അധ്യക്ഷനായി.
ആലത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആലത്തൂര്‍ ടൗണില്‍ സംഘടിപ്പിച്ച സദസ് മുന്‍ മന്ത്രി വി.സി. കബീര്‍ ഉദ്ഘാടനം ചെയ്തു. എന്‍. രാമചന്ദ്രന്‍ അധ്യക്ഷനായി.
തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി വടക്കഞ്ചേരിയില്‍ സംഘടിപ്പിച്ച ജനകീയ സദസ് കെ.എ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.പി മുത്തു അധ്യക്ഷനായി.
കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി തച്ചമ്പാറയില്‍ സംഘടിപ്പിച്ച സദസ് എം.എം ഹമീദ് ഉദ്ഘാടനം ചെയ്തു. ആന്റണി മതിപ്പുറം അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."