കാട്ടാക്കടയിലെ അമ്പലങ്ങളില്‍ അതിക്രമം: ഒരാള്‍ പിടിയില്‍
കാട്ടാക്കട: ക്ഷേത്രങ്ങളില്‍ അതിക്രമം നടത്തിയ കേസില്‍ ഒരാളെ കാട്ടാക്കട പൊലിസ് പിടികൂടി. മണ്ഡപത്തിന്‍കടവ് താഴെകുന്നനാട് സരോജ വിലാസത്തില്‍ സാമ്പാര്‍ ബാബു എന്നു വിളിക്കുന്ന ജയകുമാര്‍ ഏലിയാസ് (58) ആണ് പൊലിസിന്റെ വലയിലായത്.
കാട്ടാക്കട പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ രണ്ടു ദിസമായി മൂന്ന് ക്ഷേത്രങ്ങളില്‍ നടന്ന അതിക്രമങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തൃക്കാഞ്ഞിരപുരം ക്ഷേത്രത്തിലെ നാഗര്‍ പ്രതിഷ്ഠയും ഓഫിസും കുത്തിത്തുറന്നതാണ് ആദ്യ സംഭവം. അതിന് പിന്നാലെയാണ് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടു ക്ഷേത്രങ്ങളില്‍ അതിക്രമം നടന്നത്. നാഞ്ചല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നാഗര്‍ പ്രതിഷ്ഠയ്ക്കു മുന്നിലെ വിളക്കുകള്‍ തട്ടിത്തെറിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
നാഞ്ചല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ആയില്യത്തോടനുബന്ധിച്ചു നാഗര്‍ പ്രതിഷ്ഠയ്ക്കു മുന്നില്‍ വിളക്കുകള്‍ തട്ടിത്തെറിപ്പിച്ച നിലയിലായിരുന്നു. സമീപത്തുള്ള ആമച്ചല്‍ തുണ്ടുവിളാകം ഗണപതിക്ഷേത്രത്തില്‍ കാണിക്ക വഞ്ചികള്‍ കവര്‍ന്നു. ക്ഷേത്രത്തിലെ ഉപദേവന്‍മാരുടെ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിച്ചിരുന്ന നാലു വഞ്ചികള്‍ ഇളക്കി പ്രധാന ക്ഷേത്രത്തിനു മുന്നിലിട്ട് കുത്തിപ്പൊളിച്ച് കാണിക്കപ്പണം ഉപേക്ഷിച്ചു.
എന്നാല്‍, വഞ്ചിയിലുണ്ടായിരുന്ന നോട്ടുകള്‍ കള്ളന്‍ കൊണ്ടുപോയിരുന്നു. പൊലിസ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് വിളക്കുകള്‍ വില്‍ക്കാനായി എത്തിയതും സംശയം തോന്നിയ കച്ചവടക്കാരന്‍ അത് പൊലിസിനെ അറിയിക്കുകയും ഒരു സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാളുടെ വിരലടയാളം പരിശോധിപ്പിച്ചോഴാണ് മോഷ്ടാവ് എന്നു തെളിയിയുകയും ചെയ്തത്.
ആര്യങ്കോട് സ്റ്റേഷന്‍ ഉള്‍പ്പടെ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് സാമ്പാര്‍ ബാബു. വിളക്കുകള്‍ മോഷ്ടിക്കുന്നതാണ് സ്ഥിരം ശൈലി. മതസ്പര്‍ധ വരുത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. കാട്ടാക്കട സി.ഐ വിജയരാഘവന്‍, എസ്.ഐ സജി, ഷാഡോ എസ്.ഐ സിജു കെ. നായര്‍ എന്നിവര്‍ അടങ്ങുന്ന സംഘം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."