മുസ്ലിംലീഗ് മാര്‍ച്ച് നടത്തി
ഗുരുവായൂര്‍: ഗുരുവായൂരിലെ ജനവാസകേന്ദ്രമായ തൈക്കാട് ആരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബീവറേജ് ഔട്ലറ്റിലേക്ക് മാര്‍ച്ച് നടത്തി.
തൈക്കാട് തിരിവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബിവറേജിനു മുന്നിലെത്തിയപ്പോള്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ജനകീയ സമരസമിതിയുടെ സമര പന്തലിലെത്തി സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.
തുടര്‍ന്നു നടന്ന പൊതുയോഗം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ബിജുരമേശിനെ പോലുള്ള അബ്കാരികള്‍ പറഞ്ഞു കൊടുക്കുന്നത് മദ്യനയമാക്കി കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.എച്ച് റഷീദ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ആര്.എ അബ്ദുള്‍മനാഫ് അധ്യക്ഷനായി. അഡ്വ. വി.എം മുഹമ്മദ്ഗസ്സാലി, ഉമ്മര്‍ ചക്കനാത്ത്, ശരീഫ് ചിറക്കല്‍, പരീത് കേച്ചേരി, സ്റ്റീഫന്‍ മാസ്റ്റര്‍, ജോസ്പോള്‍ ടി, ആര്.എ മുഹമ്മദ്കുട്ടി, റഷീദ് കുന്നിക്കല്‍, സിംല മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."