HOME
DETAILS
MAL
അനങ്ങാത്ത ലിഫ്റ്റ്...കറങ്ങാത്ത ഫാന്‍.. പരാതികള്‍ തീരുന്നില്ല
backup
August 03 2016 | 23:08 PM
കൊല്ലം: വെന്റിലേറ്റര്‍ പ്രവര്ത്തനരഹിതമാണെന്നതിനു പുറമേ മറ്റു നിരവധി പരാതികളാണ് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ളത്. നാല് നിലകളുള്ള ആശുപത്രിയില്‍ ആകെയുള്ളത് ഒരു ലിഫ്റ്റ് മാത്രമാണ്. ഇതാകട്ടെ ഒട്ടു മിക്ക സമയങ്ങളിലും പ്രവര്‍ത്തനരഹിതമായിരിക്കും. നടക്കാനാവാത്ത രോഗികള്‍ക്ക് പോലും കോണിപ്പടി വഴി മുകളിലേക്കു പോകേണ്ടി വരും.
ഒ.പിയിലെത്തുന്നവര്‍ക്ക് മൂത്രശങ്കയ്ക്ക് ആശ്വാസം കണ്ടെത്തണമെങ്കില്‍ ആശുപത്രിയുടെ സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മറവ് ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആശുപത്രി വാര്‍ഡുകളില്‍ ഫാനുകളുണ്ടെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രമാണ് കറങ്ങുന്നത്. വിയര്‍ത്തൊലിച്ചു കിടക്കാനാണ് രോഗികളുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."