HOME
DETAILS
MAL
കല്ലക്കയത്ത് കരയിടിച്ചില്‍ ഭീഷണി; സുരക്ഷാ ഭിത്തികള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തം
backup
June 15 2017 | 20:06 PM
വേങ്ങര: കടലുണ്ടിപ്പുഴയിലെ പറപ്പൂര്‍ കല്ലക്കയം തടയണയോടു ചേര്‍ന്ന് കരയിടിച്ചില്‍ വ്യാപകമാവുന്നു. പുഴക്ക് ഇരുവശങ്ങളിലുമുളള താമസക്കാരും കര്‍ഷകരും ഭീഷണിയില്‍. തടയണ നിര്‍മാണത്തിനായി ഇരു ഭാഗത്തു നിന്നും മണ്ണ് നീക്കം ചെയ്തതാണ് കര ഇടിച്ചിലിന് പ്രധാന കാരണം.
പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുന്നതോടെ കൂടുതല്‍ ഭാഗത്ത് കരയിടിയുമെന്ന ആശങ്കയിലാണ് പരസരവാസികള്‍. തടയണ നിര്‍മാണ സമയത്ത് പുഴയുടെ ഇരു വശത്തും സുരക്ഷാ ഭിത്തി കെട്ടി സംരക്ഷിക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും നാലു കോടി രൂപ ചെലവഴിച്ച പദ്ധതി പൂര്‍ത്തീകരിച്ചപ്പോള്‍ സംരക്ഷണ ഭിത്തി മാത്രം യാഥാര്‍ഥ്യമായില്ലെന്നാണു നാട്ടുകാരുടെ പരാതി. കാലവര്‍ഷം കനക്കുന്നതോടെ പുഴയോരം ഇടിഞ്ഞ് ഏക്കര്‍ കണക്കിന് സ്ഥലമാണ് നഷ്ടപ്പെടാറുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."