HOME
DETAILS
MAL
ബംഗളുരുവില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് ഏഴു വയസുകാരിയെ ബെല്‍റ്റുകൊണ്ട് അടിച്ചതായി പരാതി
backup
August 04 2016 | 04:08 AM
ബംഗളുരു: ഹോം വര്‍ക്ക ചെയ്യാത്തതിന് ഏഴുവയസ്സുകാരിയെ അധ്യാപിക ബെല്‍റ്റുകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി.
ബംഗളുരുവിലെ നെലമംഗല സെന്റ് ജോസഫ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂഷന് ടീച്ചര്‍ ബെല്‍റ്റുകൊണ്ട് അടിച്ചത്. ഒരു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ഇവരുടെ അടുത്ത് ട്യൂഷന് പോകാന്‍ തുടങ്ങിയത്.
ചൊവ്വാഴ്ച്ച ക്ലാസിലെത്തിയ കുട്ടി ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതില്‍ ക്ഷുഭിതയായ ടീച്ചര്‍ തുകല്‍ ബെല്റ്റു കൊണ്ട് കുട്ടിയുടെ പുറത്ത് അടിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോള്‍ പുറത്ത് അടി കൊണ്ടതിന്റെ പാട് കണ്ട് പിതാവ് കാരണം അന്വേഷിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. സംഭവത്തില്‍ അധ്യാപികക്കെതിരെ പൊലിസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."