ചെറുചക്കി ചോല വിനോദ സഞ്ചാര കേന്ദ്രമാകുന്നു
എരുമപ്പെട്ടി: ചിറ്റണ്ട ചെറുചക്കി ചോല പ്രകൃതി വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്ക് വഴിയൊരുങ്ങുന്നു. സംസ്ഥാന ടൂറിസം വകുപ്പാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ചെറുചക്കി ചോലയില്‍ പ്രകൃതി സാഹസിക ടൂറിസ പദ്ധതി നടപ്പിലാക്കുന്നത്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചിറ്റ@ണ്ട പൂങ്ങോട് വനത്തിലൂടെയാണ് ചെറുചക്കി ചോല ഒഴുകുന്നത്. മഴ കനക്കുന്നതോടെയാണ് ചെറുചക്കി ചോല നിറഞ്ഞൊഴുകി കൂടുതല്‍ മനോഹരമാകുന്നത്. അതിനാല്‍ തന്നെ മഴക്കാലമാകുമ്പോള്‍ ജില്ലയില്‍ നിന്നുള്ള നിരവധി പ്രാദേശിക വിനോദസഞ്ചാരികള്‍ ചെറുചക്കി ചോലയില്‍ എത്തിച്ചേരാറു@ണ്ട്. വനത്തിനുള്ളിലെ അരുവികളും വെള്ളച്ചാട്ടവും, ചെക്ക്ഡാമും തട്ട്മടയും, നരിമടയും വാച്ച് ടവറും ഉള്‍പ്പെടുത്തിയുള്ള ഇക്കോ അഡ്വഞ്ചര്‍ ടൂറിസം നടപ്പിലാക്കുവാനാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. വിദേശ പ്രകൃതി സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വനത്തിനുളളിലൂടെ ട്രക്കിംങ്ങിന് സൗകര്യമൊരുക്കും, ഉയരവും വീതിയും കൂട്ടിയുള്ള പുതിയ ചെക്ക് ഡാം, തൂക്ക് പാലം, റോപ് വേ, കുട്ടികളുടെ പാര്‍ക്ക്, ഹട്ടുകള്‍, ഏറ്മാടങ്ങള്‍ എന്നിവ നിര്‍മ്മിക്കും. സ്ഥലം എം.എല്‍.എ യും വ്യവസായ കായിക വകുപ്പ് മന്ത്രിയുമായ എ.സി. മൊയ്തീന്റെ താല്‍പര്യ പ്രകാരം കുന്നംകുളം നിയോജക മണ്ഡലത്തിനെ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് വനം വകുപ്പിന്റെ സഹകരണത്തോടെ ചെറു ചക്കി ചോല ടൂറിസം പദ്ധതി ആവിഷ്‌കരിക്കുന്നത്. ചൊവ്വന്നൂര്‍ കലശമല ഇക്കോ ടൂറിസം പദ്ധതിയെ ബന്ധപ്പെടുത്തിയാണ് ചെറുചക്കി ചോല പദ്ധതി നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനോടൊപ്പം നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുവാനും' പദ്ധതി കൊ@ണ്ട് സാധ്യമാകും. അതു കൊ@ണ്ട് തന്നെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണ സമിതികളും പ്രദേശവാസികളും ചെറുചക്കി ചോല പദ്ധതിയെ തികഞ്ഞ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.മഹാദേവന്‍, പ്രൊജക്ട് എന്‍ജിനിയര്‍ പി. ശ്രീരാജ്, ആര്‍കിടെക്റ്റ് എം.ആര്‍.പ്രമോദ്കുമാര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍, പൂങ്ങോട് ഫോറസ്റ്റ് റെയ്ബര്‍ പി. പ്രവീണ്‍, ഡെപ്യുട്ടി റെയ്ഞ്ചര്‍ കെ.ടി.സജീവ്, വന സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.വേലായുധന്‍, സെക്രട്ടറി എന്‍.എ. നൗഷാദ് എന്നിവരുമുണ്ട@ായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."