എ.എ.പിക്ക് തിരിച്ചടി: ഡല്‍ഹിയുടെ ഭരണത്തലവന് ലഫ്റ്റണന്റ് ഗവര്‍ണര്‍ തന്നെയെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലഫ്റ്റണന്റ് ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ആംആദ്മി പാര്‍ട്ടിയുടെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. തലസ്ഥാന നഗരത്തിന്റെ ഭരണത്തലവനാണ് ലഫ്റ്റണന്റ് ഗവര്‍ണറെന്ന് ഹൈക്കോടതി വിധിച്ചു. ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ആളല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ക്കാണ് പരമാധികാരം. 239 ാം വകുപ്പ് നിലനില്ക്കും. ലഫ്റ്റണന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ മന്ത്രിമാര്‍ക്ക് സ്വയം തീരുമാനമെടുക്കാനാവില്ല.
ഗവര്‍ണറുടെ അംഗീകാരമില്ലാതെ സംസ്ഥാനത്തെ സിഎന്‍ജി ഫിറ്റ്നസ്, ഡിഡിസിഎ എന്നിവയുമായി ബന്ധപ്പെട്ട അഴിമതികള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി
ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ അഭിഭാഷകന് അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."