മാവോയിസ്റ്റ് നേതാവ് ശിനോജിന്റെ രക്തസാക്ഷി ദിനം ഇന്ന്: മലയോര മേഖലയില്‍ പൊലിസ് ജാഗ്രതയില്‍
കാളികാവ്: പരിശീലനത്തിടെ ബോംബ് പൊട്ടി മരണപ്പെട്ട മാവോയിസ്റ്റ് നേതാവ് ശിനോജിന്റെ രക്തസാക്ഷി ദിനം ഇന്ന്. 2013 ജൂണ്‍ 16ന് വയനാട് തിരുനെല്ലി ഉള്‍വനത്തില്‍ വെച്ചാണ് ബോംബ് സ്‌ഫോടനത്തില്‍ ശിനോജ് മരണപ്പെട്ടത്.
പരിശീലനത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പറയപ്പെടുന്നത്. കേരളത്തിലെ മാവോയിസ്റ്റ് സംഘടന ചുമതല മരണപ്പെട്ട ശിനോജിനായിരുന്നു. രക്തസാക്ഷി ദിനത്തില്‍ നിലമ്പൂര്‍ മേഖലയിലുണ്ടായ പൊലിസ് എറ്റുമുട്ടലിന് മാവോയിസ്റ്റുകള്‍ പ്രതികാരം ചെയ്യുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.
കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്തസാക്ഷി ദിനം ആചരിക്കുന്നതില്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ തന്നെ എതിര്‍പ്പുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
ശിനോജ് ആത്മഹത്യ ചെയ്തതാണെന്ന അഭിപ്രായവും സംഘടനയിലുണ്ട്. ഇത് ശരി വെക്കുന്ന തരത്തില്‍ സേനാധിപനായ രൂപേഷ് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പൊലിസിന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."