എം.എല്‍.എയുടെ മിച്ചഭൂമി കൈയേറ്റത്തെ ന്യായീകരിച്ച് ലാന്‍ഡ് ബോര്‍ഡ് അംഗം
മുക്കം: തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസിന്റെ മിച്ചഭൂമി കൈയേറ്റത്തെ ന്യായീകരിച്ച് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കമ്മിറ്റി അംഗവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ഇ. രമേഷ് ബാബു. ലാന്‍ഡ് ബോര്‍ഡിനു മുന്നിലുള്ള എം.എല്‍.എക്കെതിരായ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ട അംഗമാണ് എം.എല്‍.എയ്ക്ക് അനുകൂലമായ രീതിയില്‍ ഏകപക്ഷീയമായി നിലപാടെടുത്തത്. മിച്ചഭൂമി കൈയേറിയ എം.എല്‍.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഇന്നലെ എം.എല്‍.എയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനു മറുപടിയായി തോട്ടുമുക്കത്ത് സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഇ. രമേഷ് ബാബു സ്വജന പക്ഷപാതപരമായ പരാമര്‍ശം നടത്തിയത്.
ജമാഅത്തെ ഇസ്‌ലാമിയുടെ കൈവശമുള്ള മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസ് ലാന്‍ഡ് ബോര്‍ഡിന്റെ മുന്നിലുണ്ടെന്നും അതു വിട്ടുകൊടുത്തിട്ട് പോരെ സമരനാടകമെന്നും വിശദീകരണ യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോട് അദ്ദേഹം ചോദിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടേത് മിച്ചഭൂമിയാണെന്നു പറഞ്ഞ ഇ. രമേഷ് ബാബുവിനു ബോര്‍ഡിന് മുന്നിലുള്ള കേസില്‍ എം.എല്‍.എയുടേത് മിച്ചഭൂമി അല്ല എന്ന് ഉറപ്പിച്ചുപറയാന്‍ എങ്ങനെ കഴിഞ്ഞുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അംഗം തന്നെ പരിഗണനയിലിരിക്കുന്ന കേസില്‍ എം.എല്‍.എയ്ക്ക് അനുകൂലമായി നിലപാടെടുത്തതോടെ ലാന്‍ഡ് ബോര്‍ഡിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."