അപകടം കുറക്കാം; സുരക്ഷാ ബോധവല്‍ക്കരണത്തിന് പൊലിസിന്റെ പോസ്റ്റര്‍ പ്രചാരണം
നിലമ്പൂര്‍: അപകടം കുറയ്ക്കാന്‍ സുരക്ഷാ ബോധവല്‍ക്കരണത്തിന് പൊലിസിന്റെ പോസ്റ്റര്‍ പ്രചാരണം. സുരക്ഷ എല്ലാവരുടെയും ചുമതലയാണ്. നിങ്ങളും കടമ നിറവേറ്റണമെന്ന അപേക്ഷയോടെയാണ് വ്യത്യസ്ത രീതികളില്‍ പതിനഞ്ചോളം പോസ്റ്ററുകള്‍ ജില്ലാ പൊലിസ് പുറത്തിറക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡയകളിലൂടെ പ്രചാരണം പൊലിസ് ആരംഭിച്ചിട്ടുണ്ട്.
സ്‌റ്റേഷനുകള്‍ക്ക് പുറമെ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പതിക്കാന്‍ തരത്തില്‍ ചിത്രങ്ങളോടു കൂടിയ ബഹുവര്‍ണ പോസ്റ്ററുകളാണ് പൊലിസ് ഇറക്കിയിരിക്കുന്നത്. ഹെയര്‍ സ്‌റ്റൈലും സുഹൃത്തുക്കളുടെ നിര്‍ബന്ധവും ഹെല്‍മറ്റ് ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കാന്‍ പ്രേരിപ്പിക്കുന്നതും. തലയെ വിലമതിച്ചേ തീരൂ, രണ്ടാമതൊന്ന് ആര്‍ക്കും ലഭ്യമല്ലെന്ന സന്ദേശത്തോടെ ഹെല്‍മറ്റ് ധരിക്കുന്നതിനുള്ള ബോധവല്‍ക്കരണം നല്‍കുന്നു. ഹെല്‍മറ്റ് ധരിച്ചാല്‍ 40 ശതമാനം മരണപ്പെടാനുള്ള സാധ്യത കുറക്കും. 70ശതമാനം ഗുരുതരമായ പരുക്ക് ഒഴിവാക്കാനാവും. സീറ്റ് ബെല്‍റ്റ്ധരിച്ചാല്‍ 75 ശതമാനം വരെ അപകടം കുറക്കാം. വാഹനത്തിന് സ്‌പെയര്‍ പാര്‍ട്‌സുണ്ട്, ശരീരത്തിനില്ല..ഒഴിവാക്കൂ മദ്യ ലഹരി എന്ന സന്ദേശത്തിലാണ് ചിത്രസഹിതം മദ്യത്തിനെതിരെ പോസ്റ്റര്‍ ഉള്ളത്. നിയമം ശക്തമായി നടപ്പിലാക്കിയാല്‍ അപകട മരണ നിരക്ക് 20ശതമാനമായി കുറയുമെന്ന് പോസ്റ്ററില്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."