പ്ലാസ്റ്റിക് 50 മൈക്രോണില്‍ താഴെ വേണ്ട!
മലപ്പുറം: ജില്ലയില്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പില്‍വരുത്തി 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വില്പന പൂര്‍ണമായും നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശുചിത്വസമിതി യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിക്കും. ഡെങ്കിപ്പനി ജില്ലയില്‍ വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡലംതല അവലോകന യോഗം ചേരാനും ഡി.എം.ഒയോട് ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളില്‍ കോഴി മാലിന്യം വലിച്ചെറിയല്‍ നിയന്ത്രിക്കുന്നതിനു കോഴി വ്യാപാര സംഘടനാ ഭാരവാഹികളുടെ യോഗം ചേരാനും കോഴിവേസ്റ്റ് ഉപയോഗിച്ച് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ നിര്മിക്കുന്നതിനെക്കുറിച്ചു പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, എ.ഡി.എം ടി. വിജയന്, നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ പ്രീതി മേനോന്, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.പി ബാലഗോപാലന്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."