കഞ്ഞിവെള്ളം പാഴാക്കരുതേ; വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്തുമായി ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങള്‍
കോട്ടക്കല്‍: പോഷക സമൃദ്ധവും ഊര്‍ജ്ജ ദായിനിയുമായ കഞ്ഞി വെള്ളം മിക്ക വിദ്യാലയങ്ങളിലും പാഴാക്കി കളയുകയാണ് ചെയ്യുന്നത്. ഉച്ചഭക്ഷണം തയാറാക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും ഈ വെള്ളം കുട്ടികള്‍ക്ക് നല്‍കിയാല്‍ അവര്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ സാധിക്കും. ഇടവേളകളില്‍ ലഭിക്കുന്ന ഇളം ചൂടുള്ള കഞ്ഞിവെള്ളം കുട്ടികള്‍ക്ക് വളരെ ആശ്വാസമാണ്. ഇത് എല്ലാ വിദ്യാലയത്തിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെട്ടിയാം കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. സ്‌കൂളില്‍ പത്താംതരം ഡി. ക്ലാസിലെ കുട്ടികള്‍ തയാറാക്കിയ പ്രകൃതി കഞ്ഞിവെള്ളം നല്‍കിക്കൊണ്ട് ക്ലാരി റാപിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് ഡെപ്യൂട്ടി കമാണ്ടന്റ് കെ. മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ആര്‍.എസ് മുരളീധരന്‍ അധ്യക്ഷനായി. അസൈനാര്‍ എടരിക്കോട്, അനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."