സര്‍ക്കാരിന് നന്ദി പറഞ്ഞ് ജിഷ്ണുവിന്റെ കുടുംബം; സി.ബി.ഐയില്‍ പൂര്‍ണ വിശ്വാസമെന്ന് മഹിജ
നാദാപുരം: ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസ് വൈകിയാണെങ്കിലും സി.ബി.ഐക്ക് വിടാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും സി.ബി.ഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മാതാപിതാക്കളായ അശോകനും മഹിജയും പറഞ്ഞു.
അതേസമയം ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തന്റെ ജോലി രാജിവെക്കേണ്ടിവന്ന അമ്മാവന് ശ്രീജിത്ത് ആറുമാസക്കാലം നടന്ന നിയമ പോരാട്ടം ഫലംകണ്ട ആശ്വാസത്തിലാണ്.
കഴിഞ്ഞ ദിവസമാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള വാര്‍ത്ത വന്നത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും ജിഷ്ണുവിന്റെ വീട്ടിലെത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള തീരുമാനം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചതായി അശോകന് പറഞ്ഞു.
നീതിതേടിയുള്ള ഇവരുടെ സമരം ഏറെ ചര്‍ച്ചചെയ്യപ്പെടുകയും മഹിജക്കു നേരെ തിരുവന്തപുരത്തുണ്ടായ പൊലിസ് നടപടി വിവാദമാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."