നിയമനാംഗീകാരമില്ല; അധ്യാപകര്‍ കണ്ണീര് യാത്ര നടത്തും
കോഴിക്കോട്: നാലു വര്‍ഷമായിട്ടും നിയമനാംഗീകാരം നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ കണ്ണീര്യാത്രയുമായി കേരള നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂനിയന്‍. എയ്ഡഡ് സ്കൂളുകളില്‍ 2016 മുതല്‍ 2019 ജൂണ്‍ വരെയുള്ള തസ്തികയിലും ലീവ് വേക്കന്‍സിയിലും നിയമനം നേടിയിട്ടുള്ള അധ്യാപകരാണ് ഈ മാസം 28 മുതല്‍ 30വരെ കണ്ണീര് യാത്രയെന്ന പേരില്‍ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ ബൈക്ക് റാലി നടത്തുന്നത്.
നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന സമിതി അംഗം ഷജീര്‍ഖാന്‍ വയ്യാനത്തിന്റെയും സാമൂഹ്യപ്രവര്‍ത്തകന്‍ ഹാരിസ് രാജിന്റെയും നേതൃത്വത്തിലാണ് യാത്ര നടത്തുകയെന്ന് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലായിരത്തിലധികം പേരാണ് ഇത്തരത്തില്‍ നാല് വര്‍ഷമായും നിയമനാംഗീകാരം ലഭിക്കാതെ ശമ്പളമില്ലാതെ ദുരിതജീവിതം നയിക്കുന്നത്.
നിലവില്‍ അധ്യാപക ബാങ്കില്‍ ആളില്ലെന്ന് അറിഞ്ഞിട്ടും നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സിന് അനുകൂലമായി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഭാരവാഹികള്‍ പരാതിപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ വിപിന്‍ കൃഷ്ണന്, സജീര്‍ഖാന്‍ വയ്യാനം, സി. അരുണ്‍, ഹാരിസ് ലാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."