HOME
DETAILS

കുട്ടു മുത്തശ്ശി പശുവിന് രാജകീയ പരിചരണം

  
backup
November 04 2018 | 06:11 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf-%e0%b4%aa%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d

വടക്കഞ്ചേരി : കുട്ടുവെന്ന മുത്തശ്ശി പശുവിന് രാജകീയ പരിചരണമാണ് മണ്ടുംപാല ജോണ്‍സന്റെ വീട്ടില്‍. ഭക്ഷണകാര്യത്തിലും മറ്റു സുഖസൗകര്യങ്ങളിലും വീട്ടിലെ ഒരംഗത്തിനു ലഭിക്കുന്ന പരിഗണനയുമുണ്ട്. കറവനിന്നു ഏറെ വര്‍ഷങ്ങളായെങ്കിലും ഓമനിച്ചു വളര്‍ത്തിയ ഈ പശുവിനെ ഇറച്ചിക്കാര്‍ക്ക് വില്ക്കാന്‍ ജോണ്‍സന്റെയും വീട്ടുകാരുടെയും മനസ് സമ്മതിക്കുന്നില്ല.
പല്ലുകൊഴിഞ്ഞ് പ്രായാധിക്യമുള്ള പശുവിനെ പ്രായമായവരെ പരിചരിക്കുംവിധമാണ് സംരക്ഷിക്കുന്നത്. ദിവസവും കുളിപ്പിച്ച് തുടച്ചു വീട്ടുമുറ്റത്തെ മനോഹരമായ തൊഴുത്തിലാണ് വിശ്രമം. മൂക്കുകയറോ കഠിനമായ ബന്ധനങ്ങളോ ഇല്ല. പശുവിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒരാളെ തന്നെ ശമ്പളത്തിനു നിര്‍ത്തിയിക്കുകയാണ്. മിണ്ടാപ്രാണിയാണെങ്കിലും പശുവിനു വീട്ടുകാരോടുമുള്ള സ്‌നേഹവും വിസ്മയപ്പെടുത്തുന്നതാണ്. തലയാട്ടിയും ശബ്ദമുണ്ടാക്കിയും നക്കിതുടച്ചുമുള്ള കുട്ടുവിന്റെ യജമാനസ്‌നേഹം കണ്ടുനില്ക്കുന്നവരെയും അമ്പരിപ്പിക്കും. പേരു വിളിച്ചാല്‍ മതി പിന്നെ കുട്ടുവിന് എല്ലാം പിടികിട്ടും. പ്രസവിച്ച് ഒരുദിവസം മാത്രം പ്രായമായപ്പോള്‍ ഇതിന്റെ അമ്മയേയും കൂടി വണ്ടാഴിയില്‍നിന്നും വാങ്ങിയതാണ്. അന്നു പശുക്കുട്ടിയെ കാണാനും ഏറെ അഴകായിരുന്നെന്ന് ജോണ്‍സണ്‍ പറയുന്നു. പശുവിന്റെ നിറവും നിലത്തിഴയുന്ന വാലും തിളക്കമാര്‍ന്ന കണ്ണുകളും വീട്ടുകാരുടെ പ്രിയപ്പെട്ടവളാക്കി മാറ്റി. വീടിനുള്ളിലും വീട്ടുമുറ്റത്തുമൊക്കെയായിരുന്നു കുട്ടുവിന്റെ ചെറുപ്പകാലം. അന്നു റിജോയും റിനിയും കുട്ടികളായിരുന്നതിനാല്‍ അവര്‍ക്കും കുട്ടു കളിക്കൂട്ടുകാരിയായി. ജോണ്‍സന്റെ ഭാര്യ ഐസിയും കുട്ടുവിന്റെ വിശേഷണങ്ങള്‍ പറഞ്ഞ് വാചാലയാകും. ഇതിനുമുമ്പും വീട്ടില്‍ പശുക്കളുണ്ടായിരുന്നെങ്കിലും ഈ പശുവിനെപോലെ സ്‌നേഹമുള്ള ഒന്നുണ്ടായിട്ടില്ലെന്നാണ് വടക്കഞ്ചേരി ടൗണിലെ ചേറൂസ് സ്റ്റുഡിയോ ഉടമ കൂടിയായ ജോണ്‍സണ്‍ പറയുന്നത്. വളര്‍ത്തുനായയ്ക്ക് പകരമാണ് വീട്ടിലെ പശു. അപരിചിതരാരെങ്കിലും ഗേറ്റ് തുറന്നു മുറ്റത്തെത്തിയാല്‍ പശു അലറി വീട്ടുകാരെ വിവരം അറിയിക്കും. കുട്ടുവിനൊപ്പം രണ്ടുമക്കളും കൂടെയുണ്ട്. രംഭയും പീരുവും. ഇത്രയേറെ വര്‍ഷം പാല്‍ നല്കി ഒപ്പമായിരുന്ന പശുവിനെ വാര്‍ധക്യത്തില്‍ ഉപേക്ഷിക്കാന്‍ ജോണ്‍സണും വീട്ടുകാര്‍ക്കും ഇഷ്ടമില്ല. പശുവിനെ ഇനി വീട്ടില്‍ നിര്‍ത്തിയതുകൊണ്ട് വേറെ വരുമാനം ഇല്ലെങ്കിലും അതിന്റെ ജീവിതകാലം മുഴുവന്‍ കുറവുകളില്ലാതെ അതിനെ പരിചരിക്കുമെന്നാണ് ജോണ്‍സണ്‍ പറയുന്നത്. അതിനുവരുന്ന നഷ്ടം കണക്കാക്കുന്നില്ലെന്നാണ് ജോണ്‍സന്റെ പക്ഷം.നാടന്‍പശുക്കള്‍ ശരാശരി എട്ടുമുതല്‍ പത്തുവരെ തവണ പ്രസവിക്കുകയും 34 വയസുവരെ ജീവിച്ചിരിക്കുമെന്നും വെറ്ററിനറി ഡോക്ടര്‍ വസന്തന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago