കൊല്‍ക്കത്ത ടി20: ഇന്ത്യയ്ക്ക് വിജയലക്ഷ്യം 109 റണ്‍സ്
കൊല്‍ക്കത്ത: ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് സ്‌കോര്‍ ബോര്‍ഡ് 16ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. ഓപണര്‍ രാംദിനെയാണ് കരീബിയന്‍സിന് നഷ്ടമായത്. ഉമേഷ് യാദവ് കീപ്പര്‍ കാത്തിക്കിന്റെ കൈകളില്‍ രാംദിനെ എത്തിച്ചു. രാംദിന്‍ അഞ്ച് പന്തില്‍ നിന്നും രണ്ടു റണ്‍സെടുത്തു.
ഓപണര്‍ ഹോപ്പ് റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. പത്ത് പന്തില്‍ നിന്നും 14 റണ്‍സാണ് ഹോപ്പ് നേടിയത്. യുവതാരം ഷിംറോണ്‍ ഹെറ്റ്‌മെയറെ ബുംറ കീപ്പറുടെ കൈകളിലെത്തിച്ചു. ബുംറയുടെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമമാണ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിയത്. 10 റണ്‍സാണ് യുവതാരം നേടിയത്.
പൊള്ളാര്‍ഡിനെ പുറത്താക്കിയ ക്രുനാലിന്റെ ബൗളിങ്..
കരിയറിലെ ആദ്യ ട്വന്റി ട്വന്റി വിക്കറ്റാണ് പൊള്ളാര്‍ഡിനെ പുറത്താക്കി ക്രുനാല്‍ നേടിയത്.
Celebrations galore for @krunalpandya24 as he gets his first international wicket ??#INDvWI pic.twitter.com/AYFsHS7Y6p
— BCCI (@BCCI) November 4, 2018
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ടി20 ക്ക് കൊല്‍ക്കത്തയില്‍ തുടക്കം. മൂന്നു മത്സരങ്ങളുള്ളതായണ് പരമ്പര. നായകന്‍ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മയാണ് ടി20 യില്‍ ഇന്ത്യയെ നയിക്കുക. മുതിര്‍ന്നതാരമായ എം.എസ് ധോണിയും ടീമിലുണ്ടാകില്ല. യുവനിരയുടെ കരുത്തില്‍ ഇറങ്ങുന്ന ടീം ഇന്ത്യ വിജയത്തോടെ പരമ്പരക്ക് തുടങ്ങാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.
ടി20യില്‍ വെസ്റ്റ്ഇന്‍ഡീസ് ടീമില്‍ കീറോണ്‍ പൊള്ളാര്‍ഡ്, കാര്‍ലോസ് ബ്രാത്ത്‌വെല്‍റ്റ് തുടങ്ങിയ താരങ്ങള്‍ ഉണ്ട്. ഇവര്‍ ഫോമിലായാല്‍ വിജയം കരീബിയന്‍ ടീമിനാകും.
ലോകകപ്പ് മുന്‍കണ്ടാണ് യുവനിരയെ ഇന്ത്യ ഇറക്കുന്നത്. ജസ്പ്രീത് ബുംറയും ഉമേഷ് യാദവും ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം, ഭുവനേശ്വര്‍ കുമാര്‍ ആദ്യമത്സരത്തിന് ഇറങ്ങില്ല. ടോസ് നേടിയ നായകന്‍ രോഹിത് ശര്‍മ ഫില്‍ഡിങ് തിരഞ്ഞെടുത്തു.
India have won the toss and elected to field first in the 1st T20 International here at Eden Gardens in Kolkata.#WindiesCricket #ItsOurGame pic.twitter.com/bFfDflsZ49
— Windies Cricket (@windiescricket) November 4, 2018
ടീം പ്ലെയിങ് ഇലവന്‍:
?? Playing XI for the 1st T20I.
— BCCI (@BCCI) November 4, 2018
Live - https://t.co/902YX5Ecwq #INDvWI pic.twitter.com/Sd6rkePA9F
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."