കുല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പൊലിസുകാരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഭീകരാക്രമണത്തില്‍ പൊലിസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ദക്ഷിണ കശ്മിരിലെ കുല്‍ഗാം ജില്ലയില്‍ ബോഗണ്ടിലാണ് പൊലിസുകാരനുനേരെ ഭീകരര്‍ വെടിവച്ചത്.
പൊലിസ് കോണ്‍സ്റ്റബിളായ ഷബീര്‍ അഹ്മദ് ദര് ആണ് വീടിനു പുറത്തുവച്ച് വെടിയേറ്റത്. ഉടന്‍ ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്(എസ്.ഒ.ജി) അംഗമായ ദര് അവധിയിലായിരുന്നു. ചൊവ്വാഴ്ചയും സൈന്യത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതില്‍ 14 പൊലിസുകാര്‍ക്കാണ് പരുക്കേറ്റത്.തദ്ദേശവാസികളായ പൊലിസ് ഉദ്യോഗസ്ഥരോട് തൊഴില്‍ ഉപേക്ഷിച്ച് തങ്ങളോടൊപ്പം ചേരാന്‍ ലഷ്കറെ ത്വയ്ബ നേതാവ് അബൂ ഉക്കാഷ മുന്നറിയിപ്പ് നല്‍കിയതിനു പിറകെയാണ് ആക്രമണമുണ്ടായത്. ''എന്തിനാണ് സ്വന്തം സഹോദരങ്ങളെ വധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയടിക്ക് ശ്രമിക്കുന്നത്? ഞങ്ങളോടൊപ്പം ജീവിച്ചുമരിക്കുകയാണ് നിങ്ങള്‍ വേണ്ടത് '' എന്നായിരുന്നു ഉക്കാഷയുടെ വിഡിയോ സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."