മാമാങ്കത്തിന്റെ കഥ
ജാവിദ് അഷ്‌റഫ്#
ജനലക്ഷങ്ങള്‍ നോക്കി നില്‍ക്കേ മഹാരാജാവിനെ കൊല്ലാന്‍ ഒരു പോരാളിയെത്തുന്നു. പഠിച്ച അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ ആ പോരാളി രാജാവിന്റെ അംഗരക്ഷകരാല്‍ കൊല്ലപ്പെടുന്നു. തൊട്ടടുത്ത നിമിഷം അതാ മറ്റൊരു പോരാളി അങ്കത്തട്ടിലേക്ക് ചാടിയിറങ്ങുന്നു. അയാളുടേയും ലക്ഷ്യം ഒന്നുതന്നെ. മഹാ രാജാവിനെ കൊന്നു കളയുക. രാജാവിനോടുള്ള അടങ്ങാത്ത ഈ പക തീര്‍ക്കാന്‍ പിന്നെയും ചാവേറുകള്‍ വന്നു കൊണ്ടേണ്ടയിരിക്കും.
ഒടുവില്‍ അവസാനത്തെ ചാവേറും അങ്കത്തട്ടില്‍ മരിച്ചു വീഴുമ്പോള്‍ ആ വര്‍ഷത്തെ ഉല്‍സവം അവസാനിക്കുന്നു. മാമാങ്കം എന്നാണ് ഈ അപൂര്‍വ ഉത്സവത്തിന്റെ പേര്. ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയിലാണ് മാമാങ്കം നടന്നിരുന്നത്. നാല് നൂറ്റാണ്ടേണ്ടാളം സാമൂതിരിമാരുടെ അധീനതയിലായിരുന്നു മാമാങ്കം. വള്ളുവനാട,് കൊച്ചി,ചേര രാജാക്കന്മാരായിരുന്നു സാമൂതിരിമാര്‍ക്ക് മുന്‍പ് ഈ ഉത്സവം നടത്തിയിരുന്നത്.
28 ദിവസം നീണ്ടണ്ടുനിന്നിരുന്ന ഈ ഉത്സവം സാധാരണയായി പന്ത്രണ്ടണ്ട് വര്‍ഷത്തില്‍ ഒരിക്കലായിരുന്നു നടന്നിരുന്നത്. എന്നാല്‍ അപൂര്‍വമായി രണ്ടണ്ടുവര്‍ഷങ്ങള്‍ തുടര്‍ച്ചയായി മാമാങ്കം അരങ്ങേറിയിട്ടുണ്ടണ്ട്. പെരുമ്പടപ്പ് (കൊച്ചി രാജവംശം) സ്വരൂപത്തിനായിരുന്നു ആദ്യകാലത്ത് മാമാങ്കം നടത്താനുള്ള അധികാരമുണ്ടണ്ടായിരുന്നത്. പിന്നീട് ഇത് ഒരു കരാറിലൂടെ വള്ളുവക്കോനാതിരിക്ക് ലഭിക്കുകയും ഇവരെ തോല്‍പ്പിച്ച് മാമാങ്കത്തിന്റെ നടത്തിപ്പ് സാമൂതിരി സ്വന്തമാക്കുകയും ചെയ്തുവെന്നാണ് കഥ.
മാമാങ്കത്തിന്റെ വരവ്
മകരം-കുംഭം മാസങ്ങളിലായി(മാഘമാസം) പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ആഘോഷമായിരുന്നു മാമാങ്കം. കാര്‍ഷിക വ്യവസായമേളയായിരുന്നു ഓരോ മാമാങ്കവും. വൈവിധ്യമാര്‍ന്ന കാര്‍ഷികവിളകള്‍ മാമാങ്കങ്ങളില്‍ ലഭ്യമാകും. അതോടൊപ്പം സംഗീതസദസ്സുകളും കലാവിരുന്നുകളും കായികാഭ്യാസ വേദികളും മാമാങ്കങ്ങളില്‍ പ്രത്യേകമായൊരുക്കിയിരുന്നു. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയില്‍ നടന്നിരുന്ന ഈ ആഘോഷം കാലക്രമേണ കുടിപ്പകയുടേയും ചോരചിന്തലിന്റേയും വേദിയായി മാറി. മാമാങ്കം നടത്താനുള്ള അവകാശം സാമൂതിരി രാജാവ് സ്വന്തമാക്കിയതാണ് ഇതിന് കാരണം. മാഘ മാസത്തിലെ മകം നാളില്‍ നടന്നത് കൊണ്ടണ്ട് മാമാങ്കം എന്ന പേരുണ്ടണ്ടായതെന്നാണ് വിശ്വാസം. അതല്ല ബുദ്ധമതാഘോഷമായ മഹാമാര്‍ഗോത്സവത്തില്‍ നിന്നാണ് മാമാങ്കത്തിന് തുടക്കമെന്നും അതിനാലാണ് മാമാങ്കമെന്ന പേര് ലഭിച്ചതെന്നും അഭിപ്രായമുണ്ടണ്ട്.
മണിക്കിണറും
ചങ്ങമ്പള്ളിക്കളരിയും
മാമാങ്കത്തില്‍ കൊല്ലപ്പെടുന്ന ചാവേറുകളുടെ ജഡം ആനകളെയുപയോഗിച്ച് തള്ളിയിരുന്ന കിണറാണ് മണിക്കിണര്‍. മാമാങ്കത്തില്‍ പരുക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ആരംഭിച്ച കളരിയാണ് ചങ്ങമ്പള്ളിക്കളരി. കര്‍ണാടകത്തില്‍ നിന്നാണ് ഇവിടേക്ക് ഗുരുക്കന്മാരെ കൊണ്ടണ്ടു വന്നതെന്ന് കരുതപ്പെടുന്നു.
മാമാങ്കവും കുടിപ്പകയും
ചേര സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു ഒരു കാലത്ത് മാമാങ്കം. ഈ സാമ്രാജ്യത്തിന്റെ ശൈഥില്യത്തോടെ കുലശേഖര പെരുമാക്കന്മാരുടെ അനന്തരാവകാശമുള്ള കൊച്ചി രാജവംശത്തിന് മാമാങ്കം നടത്തിപ്പിനുള്ള അവകാശം ലഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിന്ന ഒരു ഘട്ടത്തില്‍ ചില ഉപാധികളോടെ വള്ളുവക്കോനാതിരിക്ക് ലഭ്യമായി.
(പ്രാചീന കേരളത്തിലെ ഒരു രാജവംശമായിരുന്നു വള്ളുവനാട്. ഈ രാജവംശത്തിലെ മൂത്തയാളാണ് വള്ളുവക്കോനാതിരി അഥവാ വെള്ളാട്ടിരി). വള്ളുവക്കോനാതിരിയില്‍ നിന്ന് സാമൂതിരി തിരുനാവായയും മാമാങ്കത്തിന്റെ നടത്തിപ്പും സ്വന്തമാക്കിയപ്പോള്‍ വള്ളുവക്കോനാതിരി അവരുടെ പരദേവതാക്ഷേത്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെത്തിയത്രെ. ദേവിയുടെ അരുള്‍പ്പാടനുസരിച്ച് മാമാങ്കത്തിലേക്ക് ചാവേറുകളെ അയക്കുന്നതോടുകൂടിയാണ് മാമാങ്കത്തിന് പകയുടെ മുഖം കൈവരുന്നത്.
പകയ്ക്ക് പിന്നില്‍
ആദ്യ കാലത്തെ മാമാങ്കം കാര്‍ഷികോത്സവവും നാട്ടുകൂട്ടവും ആയിരുന്നു. വളരെയേറെ വാണിജ്യ പ്രാധാന്യമുള്ള ഈ ആഘോഷത്തിന്റെ നടത്തിപ്പിന് വേണ്ടണ്ടി രാജാക്കന്മാര്‍ പരസ്പരം പോരടിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടണ്ടിന്റെ അവസാനത്തോടെയാണ് സാമൂതിരി വള്ളുവനാട് രാജാവിനെ ചതിച്ച് മാമാങ്കത്തിന്റെ നേതൃത്വം തട്ടിയെടുക്കുന്നത്. അതോടെ വള്ളുവനാട്ടുകാര്‍ക്ക് സാമൂതിരിയോട് അടങ്ങാത്ത പകയായി.
സാമൂതിരിയോട് കൂറു പുലര്‍ത്തിയിരുന്ന നാട്ടു രാജാക്കന്മാര്‍ തങ്ങളുടെ കൊടി സാമൂതിരിക്ക് കൊടുത്തയച്ചിരുന്നു. എന്നാല്‍ വള്ളുവക്കോനാതിരി കൊടി കൊടുത്തയച്ചില്ല, പകരം പരാക്രമികളായ ചാവേറുകളെ അയച്ചു.സാമൂതിരിയെ വധിച്ച് ഒരു കാലത്ത് തനിക്ക് സ്വന്തമായിരുന്ന മാമാങ്കത്തിന്റെ നേതൃത്വം വീണ്ടെണ്ടടുക്കാനായിരുന്നു അത്. സാമൂതിരിയെ വധിക്കാനുള്ള ചാവേറുകളെ ഓരോ മാമാങ്കത്തിലും വള്ളുവക്കോനാതിരി അയക്കാന്‍ തുടങ്ങിയതോടെ സാമൂതിരി നല്ലൊരു സുരക്ഷാവ്യൂഹത്തെ വിന്യസിപ്പിച്ചു. കേരളത്തില്‍ നടന്ന അവസാനത്തെ മാമാങ്കത്തില്‍ വരെ ഇത് തുടര്‍ന്നു.
നിലപാട് തറയും സുരക്ഷയും
മാമങ്കത്തില്‍ നിലപാട് തറ എന്ന ഭാഗത്താണ് സാമൂതിരി രാജാവ് നിന്നിരുന്നത്. ഇതിന് ചുറ്റും ആയിരക്കണക്കിന് ഭടന്മാരുടെ കാവലുണ്ടണ്ടാകും. എന്നിട്ടും അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഭടന്മാരെ തോല്‍പ്പിച്ച് ചാവേറുകള്‍ നിലപാടു തറയില്‍ കയറി രാജാവിനെ വെട്ടാനൊരുങ്ങിയിട്ടുണ്ടണ്ട്.
പക്ഷേ എന്നിട്ടും ഒരു സാമൂതിരിയെ പോലും വധിക്കാന്‍ ചാവേറുകള്‍ക്കായിട്ടില്ല. സാമൂതിരിയെ കൊല്ലുമെന്ന ഘട്ടം വന്നാല്‍ കാവല്‍ ഭടന്മാര്‍ പ്രയോഗിക്കുന്ന ചതിപ്രയോഗമായിരുന്നു ഇതിന് കാരണം.
വീരന്മാര്‍
മാമാങ്കത്തില്‍ സാമൂതിരിയെ വധിക്കാനായി നിലപാട് തറ വരെയെത്തിയ ഏതാനും വീരന്മാരെക്കുറിച്ചും മാമാങ്കം ചരിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടണ്ട്. കണ്ടണ്ടര്‍ മേനോനും മകനായ ഇത്താപ്പു, ചന്ത്രത്തില്‍ ചന്തുണ്ണി എന്നിവര്‍ മാമാങ്കം കണ്ടണ്ട വീരന്മാരാണ്. എല്ലാവരേയും നേരിട്ട് ജയിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ചതിപ്രയോഗത്തിലൂടെ രാജാവിന്റെ അംഗരക്ഷകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വന്നേരി
കൊച്ചി രാജവംശത്തിനുണ്ടണ്ടായിരുന്ന മാമാങ്ക അധികാരം വള്ളുവക്കോനാതിരിക്ക് നല്‍കിയെന്ന കാര്യം പറഞ്ഞല്ലോ. ഈ സമയംവച്ച നിബന്ധനകളില്‍പ്പെട്ട സ്ഥലമായിരുന്നു വന്നേരി. കൊച്ചി രാജാക്കന്മാരുടെ പരദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തില്‍ ചെന്ന് രാജകിരീടം ധരിച്ചു വന്നാല്‍ മാമാങ്കം നടത്തിപ്പിനുള്ള സ്ഥാനം ഒഴിഞ്ഞു കൊടുക്കണമായിരുന്നു അത്. ഇതുപ്രകാരം ഒരിക്കല്‍ ഗോദവര്‍മ രാജാവിന് വള്ളുവക്കോനാതിരി മാമാങ്കം നടത്തിപ്പ് സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയുണ്ടണ്ടായി. സാമൂതിരി അധികാരം പിടിച്ചെടുത്ത ശേഷവും ഈ കരാര്‍ നില നില്‍ക്കും എന്നതിനാല്‍ ബുദ്ധിമാനായ സാമൂതിരി വന്നേരി പിടിച്ചെടുക്കുകയും പിന്നീട് ഒരിക്കലും നഷ്ടമാകാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അവസാനത്തെ മാമാങ്കം
1755 ല്‍ ആണ് കേരളചരിത്രത്തിലെ അവസാനത്തെ മാമാങ്കം. അടുത്ത മാമാങ്കത്തിനായി അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടണ്ടിരിക്കേയാണ് 1765 ല്‍ മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലി മലബാര്‍ കീഴടക്കുന്നത്. നാട്ടു രാജാക്കന്മാരുടെ പ്രതാപം അവസാനിച്ചതോടെ മാമാങ്കവും മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."