HOME
DETAILS

യു.പിയില്‍ പീഡനത്തിനു പുറമേ മാനഭംഗത്തിന്റെ വീഡിയോ വില്‍പ്പനയും

  
backup
August 04 2016 | 18:08 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%81

ലഖ്‌നോ: ഉത്തര്‍ പ്രദേശ് പീഡനങ്ങളുടെ സംസ്ഥാനമെന്ന അപഖ്യാതിയിലേക്ക്. നിരന്തരമായി പീഡന വാര്‍ത്തകളും സ്ത്രീകള്‍ക്കും ദലിതര്‍ക്കുമെതിരേയുള്ള അതിക്രമങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തു നിന്നും നാണക്കേടിന്റെ മറ്റൊരു വാര്‍ത്തകൂടി പുറത്തു വന്നു.
സംസ്ഥാനത്തെ നഗരങ്ങളില്‍ മാനഭംഗ വീഡിയോകള്‍ യഥേഷ്ടം വിറ്റു പോവുകയാണെന്നാണ് പുതിയ വിവരം.യു.പിയിലെ കടകളില്‍ നിന്നും ആയിരകണക്കിന് റേപ്പ് വീഡിയോകളാണ് വിറ്റു പോവുന്നതെന്ന് ടൈംസ് ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമ്പതു മുതല്‍ നൂറ്റിയമ്പതു വരെ രൂപയാണത്രെ ഇതിന്റെ വില. പൊലിസിന്റെയും അധികൃതരുടെയും മൂക്കിനു മുന്നിലാണ് കച്ചവടം നടക്കുന്നത്.

ആഗ്രയിലാണ് ഇത്തരം വീഡിയോകള്‍ സുലഭമായി ലഭിക്കുന്നത്. അക്രമികള്‍ പകര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണ് പലയിടത്തും വില്‍പ്പനക്കായെത്തുന്നതെന്ന വിശേഷവും ചിലവയ്ക്കുണ്ട്. ഇത്തരം രംഗങ്ങള്‍ വില്‍ക്കാന്‍ കച്ചവടക്കാര്‍ക്ക് ഒരു മടിയുമില്ലെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു.

ഇരയെ പേടിപ്പിച്ച് വീണ്ടും ഉപദ്രവിക്കാനും ചിലര്‍ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടത്രെ. യു.പിയിലെ ബുലന്ദ്‌ഷെഹറില്‍ കുടംബത്തെ കൊള്ളയടിക്കുകയും കൂട്ടബലാത്സഗത്തിനിരയാക്കുകയും ചെയ്ത സംഭവം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കെയാണ് പുതിയ വാര്‍ത്ത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 minutes ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  16 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  44 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago