ഇന്ത്യ-നേപ്പാള്‍ പാസഞ്ചര്‍ ട്രെയിന്‍ ഡിസംബര്‍ മുതല്‍
ന്യൂഡല്‍ഹി: ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിച്ചുള്ള ആദ്യ പാസഞ്ചര്‍ ട്രെയിന്‍ ഡിസംബര്‍ മുതല്‍ ഓടിത്തുടങ്ങും. ട്രെയിന്‍ പരിശീലന ഓട്ടത്തിനു തയാറായതായും ഡിസംബറോടെ സര്‍വിസ് ആരംഭിക്കുമെന്നുമാണ് വിവരം.
ഈ ട്രെയിനില്‍ നേപ്പാളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു വിസ ആവശ്യമുണ്ടാകില്ലെന്നതാണ് പ്രത്യേകത. ബിഹാറിലെ ജയനഗറില്‍നിന്നു ദക്ഷിണപൂര്‍വ നേപ്പാളിലെ കുര്‍ത്തയിലേക്കാണ് ട്രെയിന്‍ സര്‍വിസ് നടത്തുക. 34 കിലോമീറ്ററാണ് ഇതിനിടയിലുള്ള ദൂരം.
സര്‍വിസ് ആരംഭിക്കുന്നതിനായി ജയനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ തുടങ്ങും. എമിഗ്രേഷന്‍ ബ്യൂറോയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ നിയന്ത്രണത്തിലാകും ഈ കൗണ്ടര്‍ പ്രവര്‍ത്തിക്കുക.
ആദ്യത്തില്‍ പാസഞ്ചര്‍ ട്രെയിനുകളാണ് സര്‍വിസ് നടത്തുകയെങ്കിലും പിന്നീട് ചരക്കുവണ്ടികളും സര്‍വിസില്‍ ഉള്‍പ്പെടുത്തണമെന്ന് ഇതിനകം നേപ്പാള്‍ അഭ്യര്‍ഥിച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."