HOME
DETAILS
MAL
മുംബൈ സ്ഫോടന പരമ്പര കേസ്: രണ്ടാം ഘട്ട വിചാരണക്ക് ഇന്ന് തുടക്കം
backup
June 16 2017 | 04:06 AM
മുംബൈ: 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പര കേസിന്റെ രണ്ടാം ഘട്ട വിചാരണ ഇന്ന് ആരംഭിക്കും. പ്രത്യേക ടാഡ കോടതിയിലാണ് വിചാരണ.
2007ല്‍ കേസിലെ ആദ്യഘട്ട വിചാരണ അവസാനിച്ചപ്പോള്‍ 100 പേരെ കുറ്റക്കാരായി കണ്ട കോടതി 23 പേരെ വെറുതെ വിട്ടു. രണ്ടാം ഘട്ടത്തില്‍ അബു സലീമിന് പുറമെ മുസ്തഫ ഡോസ, കരീമുല്ല ഖാന്, ഫിറോസ് അബ്ദുല്‍ റാഷിദ് ഖാന്, റിയാസ് സിദ്ദീഖി, താഹിര്‍ മര്‍ച്ചന്റ് അബ്ദുല്‍ ഖയ്യൂം എന്നിവരാണ് വിചാരണ നേരിടുന്നത്.
ആദ്യഘട്ട വിചാരണയുടെ അവസാന സമയത്ത് പിടിയിലായതിനെ തുടര്‍ന്നാണ് ഈ ഏഴുപേരെ പ്രത്യേകം വിചാരണ ചെയ്യാന്‍ കോടതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."