മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ പൊലിസ് കേസെടുത്തു
കൊച്ചി: മരടില്‍ തീരദേശനിയമം ലംഘിച്ച് ഫ്ളാറ്റ് പണിത നിര്‍മാതാക്കള്‍ക്കെതിരേ പൊലിസ് കേസെടുത്തു. അഞ്ച് ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ക്കെതിരെയാണ് മരട് പൊലിസ് കേസെടുത്തിരിക്കുന്നത്. ഉടമകളെ പ്രതിചേര്‍ത്തുകൊണ്ട് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചു.
സുപ്രിം കോടതി കേസിന്മേല് നിലപാട് കടുപ്പിച്ചതോടെ ഫ്ളാറ്റ് പൊളിക്കല്‍ ദൗത്യത്തിന് സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ഈ ചുമതല. സമയബന്ധിതമായി ഫ്ളാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫ്ളാറ്റുകളിലെ വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നടപടികളിലേക്ക് നഗരസഭ നീങ്ങുന്നുണ്ട്.
ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബിയ്ക്കും എണ്ണ കമ്പനികള്‍ക്കും നഗരസഭ കത്തുനല്‍കി.നോട്ടീസ് പതിക്കല്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."