മുംബൈ സ്ഫോടന പരമ്പര: അബു സലീമുള്പെടെ ആറു പേര് കുറ്റക്കാര്‍
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ സ്ഫോടന പരമ്പരയുടെ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചു. കേസില്‍ അബു സലീമും മറ്റ് അഞ്ചു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തീവ്രവാദികളോട് ഒരു വിധത്തിലുള്ള ദയവും കാണിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആയുധം കൊണ്ടു വരിക, സ്ഫോടനം, ഗൂഢാലോചന, പാകിസ്താനിലേക്ക് പരിശീലനത്തിനായി ആളുകളെ അയക്കുക തുടങ്ങിയവയായിരുന്നു ഡോസക്കെതിരായ ആരോപണങ്ങള്‍. യു.എ.ഇയിലായിരുന്ന ഡോസയെ അവിടുത്തെ സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു.
ആയുധക്കടത്തിന്റെ സൂപ്പര്‍വൈസര്‍ എന്നതാണ് റാഷിദ് ഖാനെതിരായ ആരോപണം.
1993ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര് മരിക്കുകയും 700പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രത്യേക ടാഡ കോടതിയിലാണ് വിചാരണ. രണ്ടാം ഘട്ടത്തില്‍ അബു സലീമിന് പുറമെ മുസ്തഫ ഡോസ, കരീമുല്ല ഖാന്, ഫിറോസ് അബ്ദുല്‍ റാഷിദ് ഖാന്, റിയാസ് സിദ്ദീഖി, താഹിര്‍ മര്‍ച്ചന്റ് അബ്ദുല്‍ ഖയ്യൂം എന്നിവരാണ് വിചാരണ നേരിടുന്നത്. ആദ്യഘട്ട വിചാരണയുടെ അവസാന സമയത്ത് പിടിയിലായതിനെ തുടര്‍ന്നാണ് ഈ ഏഴുപേരെ പ്രത്യേകം വിചാരണ ചെയ്യാന്‍ കോടതി തീരുമാനിച്ചത്.
updating.....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."