HOME
DETAILS

സാമൂഹ്യമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണാവാം, പക്ഷേ...

  
backup
September 25 2019 | 19:09 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-4

 


വിവരസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ മുന്നേറ്റത്തെ തുടര്‍ന്നു വമ്പിച്ച മാറ്റങ്ങളാണു വിജ്ഞാനമേഖലയിലുണ്ടായത്. അറിവിന്റെ വിസ്‌ഫോടനം തന്നെയുണ്ടായി. ആശയങ്ങളുടെ പ്രചാരണങ്ങള്‍ക്കു വമ്പിച്ച പ്രാധാന്യം ലഭിക്കുകയും വിപുലീകരിക്കപ്പെടുകയും ചെയ്തു. ഭാവികാലം നിര്‍ണയിക്കത്തക്കവണ്ണം വലിയ സാധ്യതകളാണവ തുറന്നിട്ടത്.
എന്നാല്‍, അതേവേഗതയില്‍ സാമൂഹികമാധ്യമ ദുരുപയോഗവും നടന്നു. കേരളത്തില്‍ത്തന്നെ സാമൂഹ്യമാധ്യമ കൈയേറ്റത്തിന് ഉദാഹരണങ്ങളേറെയുണ്ട്. വ്യക്തിഹത്യ വ്യാപകവും ഭീകരവുമായി. പല കുടുംബവും ഇതുമൂലം തകര്‍ന്നു. ഉന്നതവ്യക്തികളെയും രാഷ്ട്രീയനേതാക്കളെയും അപമാനിക്കുകയും തേജോവധം ചെയ്യുകയും പതിവായി.
ദുബൈയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിനും കുടുംബത്തിനുമെതിരേ ആക്ഷേപകരമായ കുപ്രചാരണങ്ങളുണ്ടായി. സി.പി.എം കണ്ണൂര്‍ മുന്‍ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചാരണമുണ്ടായി. ഇതുപോലെ എത്രയെത്ര ദുരാരോപണങ്ങള്‍.
വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും തെറ്റുകളും സമൂഹമധ്യത്തില്‍ വിമര്‍ശിക്കപ്പെടുന്നത് നല്ലതുതന്നെ. ഒരര്‍ഥത്തില്‍ അത് ഗുണപരവുമാണ്. തെറ്റായ വഴിയില്‍ നിന്നു ജനങ്ങളെ ശരിയായ ദിശയിലേയ്ക്കു മാറ്റാന്‍ അതു സഹായകമാകും. എന്നാല്‍, അത് വ്യക്തിഹത്യക്കുള്ള തട്ടകമാക്കി മാറ്റാന്‍ പാടില്ല. അങ്ങനെ സംഭവിച്ചതുകൊണ്ടാണ്, ഫേസ്ബുക് വിഷജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട്ടെ മുന്‍ ജില്ലാ കലക്ടര്‍ ഫേസ്ബുക്കില്‍ നിന്നു വിടവാങ്ങിയത്.
ഈ പശ്ചാതലത്തില്‍ വേണം സോഷ്യല്‍മീഡിയ ദുരുപയോഗത്തിനു കടിഞ്ഞാണിടണമെന്ന സുപ്രിംകോടതിയുടെ പരാമര്‍ശത്തെയും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞതിനെയും വിലയിരുത്താന്‍. വര്‍ഗീയവിദ്വേഷം വമിക്കുന്നതും വിഷലിപ്തവുമായ കുറിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നത് നമ്മുടെ നാട്ടിലെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ വഴിയൊരുക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ജനതയുടെ സാംസ്‌കാരികാധഃപതനത്തിന്റെ വേദിയായി സാമൂഹ്യമാധ്യമം മാറും.
മാന്യന്മാരെ ഒരുനിമിഷംകൊണ്ടു ചാമ്പലാക്കുന്ന ഭസ്മാസുരന്മാരുടെ കേന്ദ്രമായി മാറുന്നതില്‍ നിന്നും വര്‍ഗീയവും ജാതീയവുമായ അധിക്ഷേപങ്ങളില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളെ രക്ഷിക്കേണ്ടതുണ്ട്. സുപ്രിംകോടതിയുടെ ഈ പരാമര്‍ശവും ഇതിനെ തുടര്‍ന്നുണ്ടാകുന്ന നടപടികളും ആ രീതിയില്‍ നല്ല കാര്യം തന്നെയാണ്. ഒരു തരത്തിലുള്ള നിയന്ത്രണവും വിലയിരുത്തലും സാമൂഹ്യമാധ്യമങ്ങളുടെ കാര്യത്തില്‍ ഉണ്ടായേ തീരൂ.
സൈബര്‍ കുറ്റവാളികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന അവസ്ഥ ഇന്നുണ്ട്. അതില്ലാതാകണം. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്നുള്ളത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനു നേരെയും മനുഷ്യാവകാശത്തിനു നേരെയുമുള്ള കൈയേറ്റമായി വേണം കാണാന്‍. അതിനാലാണ് സുപ്രിം കോടതി അര്‍ഥശങ്കയ്ക്കിടയില്ലാതെ ഇക്കാര്യത്തില്‍ പരാമര്‍ശം നടത്തിയത്.
വ്യാജ വാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കുന്നവരെയും സൈബര്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട ബാധ്യത സര്‍ക്കാരിന്റേതാണ്. ഇതിനൊക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയെന്നതു സുപ്രിംകോടതിയുടെ ചുമതലയല്ല. കേന്ദ്രസര്‍ക്കാരാണത് നിര്‍വഹിക്കേണ്ടത്.
ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സാങ്കേതിക വിദ്യയില്ലന്നു കേന്ദ്ര സര്‍ക്കാരിനു പറഞ്ഞൊഴിയാനാവില്ല. മനുഷ്യപുരോഗതിയുടെ പാതയില്‍ വെളിച്ചമാകേണ്ട സാങ്കേതിക വിദ്യയെ വഴിയില്‍ മറഞ്ഞിരിക്കുന്ന ചളിക്കുണ്ടുകളാക്കി മാറ്റുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികതന്നെ വേണം. ഒരു മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നിടം വരെ എത്തിയിരിക്കുന്നു സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം. ഇതുകാരണം ആത്മഹത്യകളും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു. ഇതു വമ്പിച്ചൊരു സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. ഈയൊരു പശ്ചാതലത്തില്‍ ഇത്തരം സൈബര്‍ കുറ്റങ്ങള്‍ക്കെതിരേയുള്ള നിയമ നിര്‍മാണത്തിന്റെ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന സത്യവാങ്മൂലമാണ് വീണ്ടും കോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടത്.
പക്ഷേ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയന്ത്രണം വിട്ടാല്‍ അത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയും ഇഷ്ടമില്ലാത്ത പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുള്ള ഉപാധിയായി മറ്റപ്പെടാം. അതും അപകടകരമായ കാര്യമാണ്. ഭരണാധികാരികള്‍ ദുഷ്ടലാക്കുള്ളവരാണെങ്കില്‍ അവര്‍ ആദ്യം ആയുധം പ്രയോഗിക്കുക തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരേയായിരിക്കും. സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നിടത്തും ഈ ആയുധം പ്രയോഗിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 minutes ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  16 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  44 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago