ഇറാനില്‍ 20 സുന്നി തടവുകാരെ വധശിക്ഷയ്ക്കു വിധേയരാക്കി
തെഹ്‌റാന്‍: ഇറാനില്‍ 20 സുന്നി തടവുകാരെ വധശിക്ഷയ്ക്കു വിധേയരാക്കി. സുന്നി ഗ്രൂപ്പില്‍പ്പെട്ട തീവ്രവാദികളെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നു സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് 20 പേരെയും വധശിക്ഷയ്ക്കു വിധേയരാക്കിയത്.
കൊലപാതക കേസുകളിലും അനുബന്ധ കേസുകളിലും വിവിധ ജയിലുകളിലുള്ളവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുകയും രാജ്യ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുകയും കുര്‍ദിഷ് മേഖലയിലെ സുന്നി വിഭാഗം നേതാക്കളെ വക വരുത്തുകയും ചെയ്ത കേസുകളിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജവാദ് മുന്‍തസരി സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി. 2009 നും 2011 നും ഇടയ്ക്ക് തവിലാക്കപ്പെട്ട വിവിധ ആക്രമണക്കേസിലുള്ള 24 പേരെ തൂക്കിലേറ്റുമെന്ന് ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ ബുധനാഴ്ച അറിയിച്ചിരുന്നു.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കൂട്ട വധശിക്ഷയെ അപലപിച്ചു. ആംനസ്റ്റി ഇന്റര്‍ നാഷനലിന്റെ കണക്കനുസരിച്ച് 2015 ല്‍ മാത്രം 977 പേരെ ഇറാനില്‍ വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."