HOME
DETAILS
MAL
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
backup
June 16 2017 | 07:06 AM
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഹൈസ്കൂള്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെയുളള കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് 2017 18 വര്‍ഷത്തേക്ക് ബോര്‍ഡ് നല്കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷ, മുന്‍വര്‍ഷത്തെ ക്ലാസില്‍ ലഭിച്ച മാര്‍ക്ക്, ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ അതത് കോഴ്സ് ആരംഭിക്കുന്ന തീയതി മുതല്‍ 45 ദിവസത്തിനകം അതത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും , കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും ലഭ്യമാക്കണം. അപേക്ഷാ ഫോറം ബോര്‍ഡിന്റെ ജില്ലാ ഒ#ാഫീസുകളില് നിന്നും കണ്ണൂരിലുളള ഹെഡാഫീസില്‍ നിന്നും ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."