മുഹമ്മദ് ഹനീഷിനെ മെട്രോയുടെ മാനേജിങ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആരോപണവിധേയനായ എ.പി.എം മുഹമ്മദ് ഹനീഷിനെ മെട്രോയുടെ മാനേജിങ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം താരുമാനിച്ചു.
പകരം തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നികുതി (എക്‌സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ എന്നീ ചുമതലകള്‍ കൂടി മുഹമ്മദ് ഹനീഷിന് നല്‍കി. പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനും ആര്‍.ബി.ഡി.സി.കെയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് ഹനീഷിനും പങ്കുണ്ടെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് മുഹമ്മദ് ഹനീഷിന്റെ സ്ഥാനമാറ്റം.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച അല്‍കേഷ്‌കുമാര്‍ ശര്‍മയാണ് ഇനി കൊച്ചി മെട്രോയുടെ എം.ഡി. ദേവികുളം സബ് കലക്ടര്‍ വി.ആര്‍. രേണുരാജിനും സ്ഥാനമാറ്റമുണ്ട്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണു രാജിനെ നിയമിച്ചത്. സ്ഥാനക്കയറ്റത്തെ തുടര്‍ന്നാണ് പുതിയ നിയമനം. ഇതോടൊപ്പം ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെയും പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.
ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി. സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറിയായും, അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയരക്ടറായും, ജോഷി മൃണ്‍മയി ശശാങ്കിനെ ജലനിധി എക്‌സിക്യൂട്ടീവ് ഡയരക്ടറായും നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെയും നാഷണല്‍ ഹൈഡ്രോളജി, ഡ്രിപ്പ് പ്രൊജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.
കെ.ടി. വര്‍ഗീസ് പണിക്കരാണ് പുതിയ ലീഗല്‍ മെട്രോളജി കണ്‍ട്രോളറര്‍. തിരുവനന്തപുരം സബ് കലക്ടര്‍ കെ. ഇമ്പാശേഖറിനെ കേരള ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് വകുപ്പ് ജോയിന്റ് കമ്മിഷണറായും, ആലപ്പുഴ സബ് കലക്ടര്‍ വി.ആര്‍.കെ തേജാ മൈലവാരപ്പൂവിനെ വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയരക്ടറായും നിയമിച്ചു. കെ.ടി.ഡി.സി മാനേജിങ് ഡയരക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.
കോഴിക്കോട് സബ് കലക്ടര്‍ വി. വിഘ്‌നേശ്വരിയെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."