ഇത്തവണ സഊദിയില്‍ എത്തിയത് 57 ലക്ഷം ഉംറ തീര്‍ഥാടകര്‍
ജിദ്ദ: ഇത്തവണത്തെ ഉംറ സീസണ് ആരംഭിച്ചതിനു ശേഷം ഇതുവരെ 57 ലക്ഷം വിദേശ തീര്‍ഥാടകര്‍ എത്തിയതായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 52 ലക്ഷം തീര്‍ഥാടകരും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. അഞ്ച് ലക്ഷം വിദേശ തീര്‍ഥാടകര്‍ ആണ്. നിലവില്‍ മക്കയിലും മദീനയിലുമായി ഉള്ളത്. വിമാനങ്ങള്‍ വഴിയല്ലാതെ, കര, കടല്‍ മാര്‍ഗങ്ങള്‍ വഴിയും തീര്‍ഥാടകര്‍ എത്തുന്നുണ്ട്. കുറ്റവാളികള്‍ക്കും സഊദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളവര്‍ക്കും ഉംറ വിസയടിക്കാതിരിക്കാന് വിദേശ രാജ്യങ്ങളില്‍ തന്നെ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരക്കാരെ കണ്ടെത്താന്‍ 148 രാജ്യങ്ങളില്‍ നൂതന സാങ്കേതിക സംവിധാനങ്ങളോടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
വിരലടയാള പരിശോധനയിലൂടെയും മറ്റുമാണ് ഇങ്ങനെയുള്ളവരെ കണ്ടെത്തുക. അതേസമയം പുതിയ സാഹചര്യത്തില്‍ ഉംറ യാത്ര വെട്ടിച്ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്ത ഖത്തര്‍ പൗരന്മാര്ക്ക് മക്കയിലും മദീനയിലുമുള്ള ഹോട്ടലുകള്‍ പണം തിരികെ നല്കി. അഡ്വാന്‍സ് പണം നല്കി പുണ്യസ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരികെ ലഭിച്ചത്. ഇങ്ങനെയുള്ളവരുടെ പണം തിരിച്ചു നല്‍കണമെന്ന് നേരത്തെ സഊദി ടൂറിസം വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഖത്തര്‍ പൗരന്മാരെ ഹോട്ടലുകളില്‍ നിന്ന് പുറത്താക്കി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ടൂറിസം വകുപ്പ് പ്രസിഡന്റ് പറഞ്ഞു. പലരും ഉംറ യാത്ര സ്വയം വെട്ടിച്ചുരുക്കുകയോ റദ്ദാക്കുകയോ ആയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."