കാലിക്കറ്റ് വി.സിയുടേത് ജനാധിപത്യ വിരുദ്ധ നിലപാട്: എം.എസ്.എഫ്
തേഞ്ഞിപ്പലം: സര്‍വകലാശാല പുരുഷ വിഭാഗം ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് എം. എസ്.എഫിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് എസ്.എഫ്.ഐ നടത്തിയ സമരത്തെ തുടര്‍ന്ന് ചില കായിക വിഭാഗം വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത വി.സി യുടെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്ന് എം.എസ്.എഫ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കായിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ ഹോസ്റ്റലില്ലാത്തതിനെ തുടര്‍ന്ന് അന്നത്തെ വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാം ആണു സര്‍വകലാശാലാ കാംപസിലെ പുരുഷ വിഭാഗം ഹോസ്റ്റലിന്റെ അനക്‌സ് ബ്ലോക്ക് കായിക വിദ്യാര്‍ഥികള്‍ക്കായി നല്‍കിയത്. അന്ന് മുതല്‍ കാംപസിലെ എസ്.എഫ്.ഐ കായിക വിഭാഗം വിദ്യാര്‍ഥികളെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചും കായികമായി നേരിട്ടും വേട്ടയാടുന്നുണ്ട്. അതിന്റെ തുടര്‍ച്ചയും പക പോക്കലുമാണു കഴിഞ്ഞ ദിവസം കാംപസില്‍ നടന്നത്.
പരീക്ഷ എഴുതാന്‍ കഴിയാത്ത രൂപത്തില്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യിക്കുകയും അത് എം.എസ്.എഫ് ന്റെ പേരില്‍ ആരോപിച്ച് കായിക വിഭാഗം വിദ്യാര്‍ഥികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത എസ്.എഫ്.ഐ യുടെ നടപടി അപഹാസ്യമാണ്. കാംപസിലെ വിദ്യാര്‍ഥികളോട് കൊടിയുടെ നിറം നോക്കി പെരുമാറുന്ന വി.സിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ടവരെ വേണ്ടി വന്നാല്‍ സാമൂഹ്യ വിചാരണ വരെ നടത്തുമെന്നും ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി വി.പി. അഹമ്മദ് സഹീര്‍, പി.കെ.നവാസ്, എം.കെ.എം സാദിഖ്, റാഷിദ് പഴേരി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."