അസ്സബാഹ് കോളജില്‍ സംഘര്‍ഷം; സംസ്ഥാന പാതയില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് പരുക്ക്.
ചങ്ങരംകുളം: വളയംകുളം അസ്സബാഹ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷം അതിരുവിട്ട് സംസ്ഥാന പാതയില്‍ കടന്നു. സ്ത്രീകളടക്കം നിരവധി ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റു.
ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ സംസ്ഥാന പാതയില്‍ ഏറ്റുമുട്ടിയത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ബൈക്കുമായി കോളജിലേക്ക് വന്നെന്ന് പറഞ്ഞായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് ഇരുകൂട്ടരും സംസ്ഥാന പാതയിലെത്തിയും വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സംഘര്‍ഷത്തിനിടെ ഗതാഗത കുരുക്കില്‍ പെട്ട നിരവധി ബൈക്കുകാര്‍ റോഡില്‍ വീഴുകയും വിദ്യാര്‍ഥികളുടെ ചവിട്ട് ഏല്‍ക്കുകയും ചെയ്തു. തൃശൂര്‍ അമല സ്വദേശിനി രമ്യ, ഭര്‍ത്താവ് വിനോദ്, കാഞ്ഞിരത്താണി സ്വദേശി അബ്ദുറഹ്മാന്‍, കടവല്ലൂര്‍ സ്വദേശി അശോകന്‍, പഴഞ്ഞി സ്വദേശിനി ദിവ്യ, മകള്‍ അനുപമ, അയിനൂര്‍ സ്വദേശി സിദ്ധീഖ്, പിതാവ് കുഞ്ഞി മുഹമ്മദ്, കുറ്റിപ്പുറം സ്വദേശി രാജ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സംസ്ഥാന പാതയിലെ ഗതാഗത സ്തംഭനം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ക്ക് നേരേ വിദ്യാര്‍ഥികള്‍ കല്ലെറിയുകയായിരുന്നു. കല്ലേറിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കും പരുക്കേറ്റു . വളയംകുളം സ്വദേശി ഷുഹൈബിനും ഷമീമിനും കഴുത്തിന് കല്ലേറ് കൊണ്ട് പരുക്കേറ്റു. ചങ്ങരംകുളം അഡീഷണല്‍ എസ്.ഐ കെ.ജെ ബേബിയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്. മുന്‍പും നിരവധി തവണ അസ്സബാഹ് കോളജിലെ സംഘര്‍ഷം അതിരുവിട്ട് സംസ്ഥാന പാതയില്‍ ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്. നാട്ടുകാരേയും സമീപ വാസികളേയും വിദ്യാര്‍ഥികള്‍ അക്രമിച്ചിട്ടുണ്ട്.
എന്നിട്ടും കൊളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൊളജ് ഗേറ്റിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."